കെ.എസ്.എഫ്.ഇയില്‍ വ്യാജ ആധാരങ്ങള്‍ സമര്‍പ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടി

October 8, 2023
15
Views

കെ.എസ്.എഫ്.ഇയില്‍ വ്യാജ ആധാരങ്ങള്‍ സമര്‍പ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

കെ.എസ്.എഫ്.ഇയില്‍ വ്യാജ ആധാരങ്ങള്‍ സമര്‍പ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

കെ.എസ്.എഫ്.ഇയുടെ കാസര്‍കോഡ് മാലക്കല്‍ ശാഖയില്‍ നിന്നും 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോഡ് ജില്ല ജനറല്‍ സെക്രട്ടറി ഇസ്‍മയില്‍ ചിത്താരയെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2019 ജനുവരി 30ന് ഇസ്മയിലുള്‍പ്പെടെ എട്ട് പേരുടെ പേരിലാണ് വ്യാജരേഖ നല്‍കി തട്ടിപ്പ് നടത്തിയത്. മറ്റുള്ളവര്‍ ഇസ്മയിലിെൻറ ബന്ധുക്കള്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

അന്ന്, ഈടായി ഇസ്മയിലിെൻറ പേരിലുള്ള ഉപ്പള വില്ലേജിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയുടെ രേഖ നല്‍കിയിരുന്നു. എന്നാല്‍, കുടിശ്ശിക അടക്കാതെ വന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഭൂമിയുടെ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ശാഖ മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയും ഇസ്മയിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *