പ്രാര്‍ഥനക്കെത്തിയ എട്ടാം ക്ലാസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം

October 9, 2023
45
Views

എട്ടാം ക്ലാസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 63 കാരൻ അറസ്റ്റില്‍

പത്തനംതിട്ട : എട്ടാം ക്ലാസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 63 കാരൻ അറസ്റ്റില്‍. ഇടയാറന്മുള മാലക്കര വള്ളിക്കാലായില്‍ വര്‍ഗീസ് തോമസിനെയാണ് (63) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി പഠിക്കുന്ന ഇടയാറന്മുള എ എം എച്ച്‌ എസ്സ് എസ്സിന് സമീപത്തെ സ്കൂള്‍ മാനേജ്മെന്‍റിന്‍റെ കീഴിലുള്ള പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം എത്തിയപ്പോഴാണ്, പള്ളിയിലെ കപ്യാരായ പ്രതിയില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടത്.

ഈ മാസം മൂന്നിന് രാവിലെ 9.20 ന് പള്ളിക്കുള്ളില്‍ വച്ചായിരുന്നു സംഭവം നടന്നത്. കൂട്ടുകാരായ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ബെഞ്ചില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി കയറിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, വൈദ്യപരിശോധന നടത്തിക്കുകയും, പത്തനംതിട്ട ജെ എഫ് എം കോടതി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള നടപടി പോലീസ് സ്വീകരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *