എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണം

October 11, 2023
37
Views

കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് സൗത്ത് റയില്‍വേ സ്റ്റേഷന് നല്‍കണമെന്ന പ്രമേയം കൊച്ചി കോര്‍പ്പറേഷന്‍ പാസാക്കി .

എറണാകുളം :കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് സൗത്ത് റയില്‍വേ സ്റ്റേഷന് നല്‍കണമെന്ന പ്രമേയം കൊച്ചി കോര്‍പ്പറേഷന്‍ പാസാക്കി .

രാജഭക്തി മൂലമല്ല തീരുമാനമെന്നും രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജര്‍ഷി രാമവര്‍മനെന്നും മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് രാജര്‍ഷി രാമവര്‍മന്റെ പേരു നല്‍കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടും റെയില്‍വേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോര്‍പറേഷന്‍ തീരുമാനിച്ചത്.

ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മാണം യാഥാര്‍ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മന്‍ രാജാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കോര്‍പറേഷന്‍ പേരുമാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതിനാലാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ലെന്നും മേയര്‍ പറഞ്ഞു.

അതേസമയം പേര് മാറ്റ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായമില്ല. പേര് മാറ്റത്തെ അനുകൂലിക്കുന്നുവെന്ന് കെ ബാബു എം എല്‍ എ പറഞ്ഞപ്പോള്‍ അംഗീകരിക്കാനാകില്ലെന്ന് ഹൈബി ഈഡന്‍ എം പിയും മുന്‍ മേയര്‍ സൗമിനി ജയിനും പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *