നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുന്ന ചടങ്ങിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുന്ന ചടങ്ങിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉടവാള് പത്മനാഭപുരം കൊട്ടാരം ഉപ്പിരിക്ക മാളികയില്‍ നിന്ന് കേരളം തമിഴ്നാടിന് കൈമാറിയതോടെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
കന്യാകുമാരി ദേവസ്വം ബോര്‍ഡ് ചെയര്‍മാനായ ജി രാമകൃഷ്ണൻ ജോയിന്റ് കമ്മീഷണര്‍ രത്ന വേല് പാണ്ഡ്യൻ എന്നിവര്‍ കേരള ദേവസ്വം മന്ത്രി രാധാകൃഷ്ണൻ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശൻ പത്മനാഭപുരം കൊട്ടാരം ചാര്‍ജ് ഓഫീസര്‍ കെ പി സദു എന്നിവരില്‍ നിന്ന് ഉടവാള് ഏറ്റുവാങ്ങി. തുടര്‍ന്ന് ഘോഷയാത്രയ്ക്കൊപ്പം പോകുന്ന രാജപ്രതിനിധി മോഹനകുമാറിനെ ഏല്‍പ്പിച്ചതോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഞായറാഴ്ചയാണ് പൂജവെപ്പിന് തുടക്കമാകുക.