കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മിസോറാമില്‍.
ഐസ്വാള്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മിസോറാമില്‍. ഭാരത് ജോഡോ മാതൃകയില്‍ മിസോറാമില്‍ രാഹുല്‍ പദയാത്ര നടത്തും.
രാഹുലിന്‍റെ സന്ദര്‍ശനം മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മിസോറാമിലെത്തുന്നത്. മിസോറമിലെ ചന്മാരി മുതല്‍ രാജഭവൻ വരെ രാഹുല്‍ ഭാരത് ജോഡോ യാത്ര മാതൃകയില്‍ രാഹുല്‍ ഗാന്ധി പദ യാത്ര നടത്തും.ഇതിനു പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തെ കണ്ട് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ രാഹുല്‍ നടത്തും. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ മിസോറാം മുഖ്യമന്ത്രി സോറാംതംഗ രംഗത്ത് വന്നു. രാഹുലിന്‍റെ സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വാധീനിക്കാൻ സാധിച്ചേക്കും പക്ഷെ അത് മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു.
ദേശിക പാര്‍ട്ടികളായ പീപ്പിള്‍സ് കോണ്‍ഫറൻസ്, സോറം നാഷനലിസ്റ്റ് പാര്‍ട്ടി എന്നിവരുമായി കോണ്‍ഗ്രസ് ‘മിസോറാം സെക്കുലര്‍ അലയൻസ് എന്ന പേരില്‍ സഖ്യം രൂപീകരിച്ചിരുന്നു. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിനാണ്.