ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ആയിരത്തിലേറെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
ഗസ്സ സിറ്റി: ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ആയിരത്തിലേറെ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിലേക്കാണ് ഇത് നയിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍-ബോസം പറഞ്ഞു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് 24 മണിക്കൂറിന് ശേഷവും നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ആയിരത്തിലേറെ മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. ഇത് അഴുകിത്തുടങ്ങുന്നത് മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിനിടയാക്കും -അദ്ദേഹം വ്യക്തമാക്കി.
ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണത്തില്‍ 2750 പേരാണ് തിങ്കളാഴ്ചയോടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9700 ആയി. ഗസ്സയുടെ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സൈന്യം വടക്കൻ ഗസ്സക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, ഖാൻ യൂനിസ് നഗരം ഉള്‍പ്പെടുന്ന തെക്കൻ ഗസ്സയിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയാണ്.