എല്ലാവീട്ടിലും കാണാറുള്ള ഒരു പഴമാണ് പേരയ്ക്ക. മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്.
എല്ലാവീട്ടിലും കാണാറുള്ള ഒരു പഴമാണ് പേരയ്ക്ക. മിക്കവര്‍ക്കും ഇഷ്ടമുളള പഴം കൂടിയാണിത്. എന്നാല്‍ പേരക്കയ്ക്ക് ഒപ്പംതന്നെ പേരക്കയുടെ ഇലകള്‍ക്കും നിറയെ ഗുണങ്ങളുണ്ട്.
പേര ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് ചര്‍മ്മത്തിന് സംരക്ഷണം നല്കുന്നു. ഇതോടൊപ്പം ഇലകള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. പേരയുടെ ഇലകള്‍ക്ക് ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കാൻ നല്ലതാണ്.
മുഖക്കുരു തടയാനുളള ഉത്തമമായ ഏറ്റവും മികച്ചതാണ്പേര ഇലകള്‍. പേര ഇലയും മഞ്ഞളും അരച്ച് മുഖക്കുരു ഉളള ഭാഗങ്ങളില്‍ ഫേസ്പാക്ക് പോലെ ഇടം. മുഖക്കുരു ഇല്ലാതാക്കാൻ ഈ കൂട്ട് സഹായിക്കുന്നതാണ്.
സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്ത് വരുന്ന കറുത്തപാടുകള്‍. പേരയ്ക്ക ഇല അരച്ച് കറുത്തപാടുകള്‍ ഉളള ഭാഗങ്ങളില്‍ പുരട്ടുന്നത് പാടുകള്‍ ഇല്ലാതാക്കാൻ സഹായിക്കുന്നു.