ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഉന്നത കമാൻഡര്‍ കൊല്ലപ്പെട്ടതായി ഗ്രൂപ്പിന്റെ സായുധ വിഭാഗം അറിയിച്ചു.
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഉന്നത കമാൻഡര്‍ കൊല്ലപ്പെട്ടതായി ഗ്രൂപ്പിന്റെ സായുധ വിഭാഗം അറിയിച്ചു.
ഇസ് എല്‍-ദീൻ അല്‍-ഖസ്സാം ബ്രിഗേഡിന്റെ ഉന്നത സൈനിക കൗണ്‍സില്‍ അംഗമായ അയ്മാൻ നോഫലാണ് കൊല്ലപ്പെട്ടത്. സെൻട്രല്‍ ഗാസ ഏരിയയുടെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമാണ്.
അതേസമയം, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ സായുധ കേന്ദ്രങ്ങളാണ് ഇസ്രയേല്‍ സേന ലക്ഷ്യം വച്ചത്. ഇസ്രയേലിനെ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ആക്രമണം. ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ ഹമാസിനൊപ്പം ചേരുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള നേരത്തെ അറിയിച്ചിരുന്നു. ആക്രമണത്തിനു മുന്നോടിയായി അതിര്‍ത്തി പ്രദേശത്ത് നിന്ന് ഇസ്രയേല്‍ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. അതിനിടെ, ഹമാസിനെ തകര്‍ക്കുന്നത് വരെ ഇസ്രായേല്‍ യുദ്ധം നിറുത്തില്ലെന്ന് നെതന്യാഹു ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.
ലബനാനില്‍ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് തീവ്രവാദികളെ ഇസ്രായേല്‍ സൈന്യം വധിച്ചതായി സൈന്യം അറിയിച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി. ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2808 ആയി. 10,859 പേര്‍ക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 57 പേര് കൊല്ലപ്പെട്ടു. 1200 പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത് 1400 പേര്. 3,500 പേര്‍ക്ക് പരിക്കേറ്റു.
ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
യുദ്ധം പത്താം ദിവസത്തിലെത്തുമ്ബോള്‍ ആദ്യമായി ബന്ദികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ ഒരാളുടെ വീഡിയോ ആണ് ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അല്‍-ഖസ്സാം ബ്രിഗേഡ്സ് പുറത്തുവിട്ടത്. മിയ സ്കീം എന്ന 21 കാരിയുടെ ദൃശ്യമാണിതില്‍. യുവതിയുടെ കൈ ബാൻഡേജില്‍ പൊതിഞ്ഞ നിലയിലാണ്. ഗാസ അതിര്‍ത്തിക്കടുത്തുള്ള ഇസ്രയേലി നഗരമായ സ്ഡെറോറ്റാണ് തന്റെ സ്വദേശമെന്ന് മിയ വീഡിയോയില്‍ പറയുന്നു. മിയയുടെ കയ്യില്‍ ആരോ ബാൻഡേജ് ചുറ്റുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. തന്റെ പരിക്കിന് മൂന്ന് മണിക്കൂര്‍ ശസ്ത്രക്രിയ നടത്തിയതായി മിയ