ആരാധകരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം അകലം.
കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം അകലം. വിജയ് ചിത്രം ‘ലിയോ’ നാളെ പുലര്‍ച്ചെ നാലുമുതല്‍ കേരളത്തിലെ തിയറ്ററുകളെ പ്രകമ്ബനം കൊള്ളിക്കും.
കേരളത്തില്‍ ഒരു ഇതരഭാഷാചിത്രത്തിന് ലഭിക്കുന്ന എറ്റവും വലിയ പ്രീ റിലീസ് ബുക്കിംഗ് എന്ന ഖ്യാതിയുമായാണ് ചിത്രം എത്തുന്നത്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാലിന് അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാവിലെ 9ന് ആദ്യ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. രജനികാന്തിന്റെ ‘ജയിലര്‍’ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിരുന്നു. എന്നാല്‍ വിജയ് ചിത്രത്തിന് എന്തുകൊണ്ട് അനുമതി നല്‍കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാൻ രംഗത്തെത്തിയിരുന്നു. ലിയോ സിനിമയുടെ പ്രദര്‍ശനം വൈകിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ അജണ്ടയാണിതെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. അതേസമയം കേരളത്തില്‍ പുലര്‍ച്ചെ 4ന് പ്രദര്‍ശനമുണ്ടാകും. 4.00, 7.15,…