ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രേലി സേന അറിയിച്ചു.
ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങള്‍ തകര്‍ത്തു എന്നാണ് പറഞ്ഞത്.
ഗാസയിലുടനീളം ആക്രമണം തുടരുകയാണ്. ടാങ്ക് വേധ മിസൈല്‍ വിക്ഷേപിണികള്‍, തുരങ്കങ്ങള്‍, ഇന്റലിജൻസ് കേന്ദ്രങ്ങള്‍, ഓപറേഷൻ ആസ്ഥാനങ്ങള്‍ മുതലായവ തകര്‍ത്തു.
ഗാസയിലെ മൂന്നാമത്തെ സായുധ സംഘമായ പോപ്പുലര്‍ റെസിസ്റ്റൻസ് കമ്മിറ്റിയുടെ തലവൻ റഫാത്ത് അബു ഹിലാലിനെ വധിച്ചതായി ഇസ്രേലി സേന അവകാശപ്പെട്ടു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെക്കൻ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ഹമാസിന്റെ ഉന്നതസമിതിയായ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ അംഗമായ ജമീല അല്‍ ഷാന്റി ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസിന്റെ സഹസ്ഥാപകൻ അബ്ദല്‍ ആസീസ് അല്‍ റാന്റിസിയുടെ ഭാര്യയായിരുന്നു ഇവര്‍. 2021ലാണ് പോളിറ്റ്ബ്യൂറോയില്‍ അംഗമായത്. പോളിറ്റ്ബ്യൂറോയിലെ ആദ്യ വനിതാ അംഗവുമാണ്.