മുഖക്കുരു മാറാൻ ഇതാ ഒരു പാനീയം

October 22, 2023
35
Views

മുഖക്കുരുവിന് കാരണം ബുദ്ധിമുട്ടിലാണോ? എന്നാല്‍ പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു ‘ഹെല്‍ത്തി’ പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്.

മുഖക്കുരുവിന് കാരണം ബുദ്ധിമുട്ടിലാണോ? എന്നാല്‍ പരിഹാരം കാണുന്നതിന് കഴിക്കാവുന്നൊരു ‘ഹെല്‍ത്തി’ പാനീയത്തെ കുറിച്ചാണ് ഇനി പറയുന്നത്.

മല്ലി, പനിനിര്‍ പൂവിതളുകള്‍, കറിവേപ്പില എന്നിവയാണ് ഈ പാനീയം തയ്യാറാക്കുന്നതിന് വേണ്ട ചേരുവകള്‍. മല്ലിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും മറ്റ് ചില ചര്‍മ്മത്തിലെ പാടുകളും അഴുക്കും നീക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ കോശങ്ങളില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനും മല്ലി പ്രയോജനപ്രദമാണ്. പനിനീര്‍ പൂവിതളുകളാകട്ടെ, വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്ബന്നമാണ്. ഇവയാകട്ടെ ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും വേണ്ട ഘടകങ്ങളുമാണ്. കറിവേപ്പില ചര്‍മ്മത്തെ ബാധിക്കുന്ന അണുബാധകളോ മറ്റ് ചെറിയ കേടുപാടുകളോ പ്രതിരോധിക്കുന്നതിന് സഹായകമാണ്.

ഇനി എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നത് എന്നറിയാം.

വളരെ ലളിതമാണ് ഇത് ചെയ്യാൻ. മൂന്ന് ചേരുവകളും കൂടി ഒന്നിച്ചിട്ട് അല്‍പം വെള്ളം തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചതിന് ശേഷം വാങ്ങിയെടുത്ത് അരിച്ച്‌ വെള്ളം മാത്രം മാറ്റിയെടുക്കണം. പാനീയം തയ്യാര്‍

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *