ഇസ്രയേലിനും യുഎസിനും യഹൂദര്‍ക്കും എതിരേ ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും.
ന്യൂയോര്‍ക്ക്: ഇസ്രയേലിനും യുഎസിനും യഹൂദര്‍ക്കും എതിരേ ആക്രമണം നടത്താൻ ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും.
അല്‍ക്വയ്ദ ബന്ധമുള്ള സംഘടനകള്‍ രണ്ടാഴ്ചയ്ക്കിടെ പുറത്തുവിട്ട പ്രസ്താവനകള്‍ പാശ്ചാത്യരാജ്യങ്ങളിലും പശ്ചിമേഷ്യയിലും പുതിയ ഭീകരാക്രമണങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്ക ശക്തമാണ്.
സൊമാലിയയിലെ അല്‍ക്വയ്ദ അനുകൂലികളായ അല്‍ ഷബാബ് ഭീകരര്‍, ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിനെ അഭിനന്ദിക്കുകയുണ്ടായി. യഹൂദര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരേ ഒത്തുചേരണമെന്നും അല്‍ ഷബാബ് ആവശ്യപ്പെട്ടു.
യമൻ, സിറിയ, ഇന്ത്യൻ ഉപദ്വീപ് എന്നിവടങ്ങളിലെ അല്‍ക്വയ്ദ അനുകൂല സംഘടനകള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ‘ലോംഗ് വാര് ജേര്‍ണല്‍’ ന്യൂസ് വെബ്സൈറ്റ് ചൂണ്ടിക്കാട്ടി.
യഹൂദരെ ആക്രമിക്കുന്നതിനുള്ള പ്രായോഗിക വഴികള്‍ ഉപദേശിക്കാമെന്നാണ് ഇസ്്ലാമിക് സ്റ്റേറ്റ് പറഞ്ഞിരിക്കുന്നത്. അതേസമയം, ഇറാനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഹമാസിനെ ഐഎസ് വിമര്‍ശിക്കുന്നുണ്ട്.