ഇസ്രയേല്‍ – ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ യു.എസിലെ മിഷിഗണിലെ ഡിട്രോയിറ്റില്‍ ഐസക് എഗ്രീ ഡൗണ്ടൗണ് സിനഗോഗിന്റെ ബോര്‍ഡ് പ്രസിഡന്റ് സാമന്ത വോളിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
ന്യൂയോര്‍ക്ക് : ഇസ്രയേല്‍ – ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ യു.എസിലെ മിഷിഗണിലെ ഡിട്രോയിറ്റില്‍ ഐസക് എഗ്രീ ഡൗണ്ടൗണ് സിനഗോഗിന്റെ ബോര്‍ഡ് പ്രസിഡന്റ് സാമന്ത വോളിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
പ്രാദേശിക സമയം, ശനിയാഴ്ച രാവിലെ വീടിന് പുറത്താണ് ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റ നിലയില്‍ സാമന്തയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ വച്ചാണ് സാമന്ത ആക്രമിക്കപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
കൊലപാതകി ആരാണെന്നോ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്നോ വ്യക്തമല്ല. ജൂതവംശജര്ക്കെതിരെയുള്ള വിദ്വേഷ ആക്രമണമാണോ എന്ന് സംശയം ഉയര്‍ന്നിരുന്നു. കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കും. അന്വേഷണത്തില്‍ പ്രാദേശിക പൊലീസ് യൂണിറ്റിനൊപ്പം സഹകരിക്കുമെന്ന് എഫ്.ബി.ഐ അറിയിച്ചു. സാമന്തയുടെ നേതൃത്വത്തില്‍ സിനഗോഗിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു