വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു.
കോട്ടയം: വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. അയര്‍ക്കുന്നത്താണ് മോഷണം.
കടവില്‍ പുരയില്‍ ജോണിയുടെ വീട്ടിലാണ് കവര്‍ച്ച.
രണ്ടര പവൻ സ്വര്‍ണം, 20,000ത്തിനു മുകളില്‍ രൂപയുമാണു അടിച്ചു മാറ്റിയത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
രാവിലെ ആറരയോടെയാണ് മോഷണം എന്നാണ് നിഗമനം. വീടിന്റെ അടുക്കള ഭാഗത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.
അയര്‍ക്കുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനെ കുറിച്ച് ധാരണയുള്ള മോഷ്ടാക്കളാരോ ആയിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് അനുമാനം.