ന്യൂഡൽഹി : തീവ്ര ഇസ്ലാമിസ്റ്റുകളിൽ പലരും ഇന്ന് ഇസ്രായേലിനെതിരെ ഭാരതത്തിൽ പരസ്യമായി രംഗത്തുണ്ട്. പാലസ്തീനിന്റെ പേരിൽ അവർ ഹമാസിനെ പോലും പിന്തുണയ്ക്കുന്നു. ഇവരിൽ പലരും ഇസ്രായേലിന്റെ നാശം പോലും ആഗ്രഹിക്കുന്നു എന്നതാണ് സത്യം .
ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു കൂട്ടം ഇന്ത്യൻ മുസ്ലീം, ഇടതുപക്ഷ എംപിമാർ ഡിഫെൽഗിയിലെ പാലസ്തീൻ എംബസിയിലെത്തി പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആമിന ഷെയ്ഖ് എന്ന യുവതി പാലസ്തീൻ എംബസിയിലെത്തി വിസ ആവശ്യപ്പെട്ടത്. തനിക്ക് പാലസ്തീനിൽ പോയി ഇസ്രയേലിനെതിരെ പോരാടണമെന്നാണ് യുവതി പറയുന്നത് .
“ഞാൻ ഒരു അപ്പോയിന്റ്മെന്റ് എടുക്കാൻ വന്നതാണ്. എനിക്ക് പാലസ്തീനിലേക്ക് പോകണം, അതിനായി ഞാൻ വിസയ്ക്ക് അപേക്ഷിക്കാൻ വന്നു. ചില പ്രശ്നങ്ങൾ കാരണം വിസ അനുവദിക്കുന്നില്ല. പാലസ്തീനിന്റെ അതിർത്തികൾ ഇന്ത്യൻ മുസ്ലീങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് സർക്കാരിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പാലസ്തീനിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ? – യുവതി പറയുന്നു.
ഞാൻ വന്ന ഇസ്ലാം മതത്തിൽ ജീവന് ഒരു വിലയുമില്ല. ഞങ്ങൾ ഭയപ്പെടുന്നില്ല. അതുകൊണ്ട് ജീവിതം ഏതായാലും. മരണം എന്തായിരുന്നാലും അത് വരും . ഞാൻ ഇവിടെ വന്നിരിക്കുന്നത് പൂർണ്ണമായ തയ്യാറെടുപ്പിലാണ്. എന്റെ പാസ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾക്കായി ഇരു രാജ്യങ്ങളുടെയും അതിർത്തികൾ തുറന്നു കൊടുക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.ഞാൻ ഇന്ത്യയിലാണ്, ഞങ്ങളുടെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആളുകൾ ഗാസയ്ക്കായി ഫണ്ട് ശേഖരിക്കുന്നുവെന്നും യുവതി പറയുന്നു.
ഇതേപോലെ യുദ്ധത്തിലെ മുറിവേറ്റവർക്കായും, പാലസ്തീൻ അഭയാർത്ഥികൾക്കായും ഒക്കെ വ്യാപകമായി പല സംഘടനകളും പൊതുജനങ്ങളിൽ നിന്ന് പിരിവ് ആരംഭിച്ചിട്ടുണ്ട്. ഭാരതത്തിൽ നിന്ന് അനാവശ്യമായി മറ്റു രാജ്യങ്ങളിലേക്ക് ആവിശ്യം എന്ന പേരിൽ പിരിവ് നടത്തുന്നതും രാജ്യദ്രോഹ നിയമത്തിന്റെ അടിസ്ഥാനത്തിൽ റയ്ഹാന്നെ കേസെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു .