വിപണിയില്‍ സവാളയുടെ ചില്ലറ വില എഴുപതിലെത്തി.
തിരുവനന്തപുരം: വിപണിയില്‍ സവാളയുടെ ചില്ലറ വില എഴുപതിലെത്തി. ചാല മാര്‍ക്കറ്റിലെ മൊത്തവിപണി വില 65- 68 രൂപയാണ്.
ഒരാഴ്ച മുമ്ബ് 35 രൂപയ്ക്കു വിറ്റിരുന്ന സവാളയുടെ വിലയാണ് ഒറ്റയടിക്ക് ഇരട്ടിയായത്. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാരിഫ് സ്റ്റോക്കുകള്‍ വിപണിയില്‍ എത്താത്തതാണ് ഉള്ളിവില കൂടാൻ കാരണം.
കിലോഗ്രാമിന് 100 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളി ഇന്നലെ ചില്ലറ വിപണിയില്‍ വിറ്റത് 100- 120 രൂപയ്ക്ക്.
ഒാണം കഴിഞ്ഞ ശേഷം പച്ചക്കറികള്‍ക്ക് വില കുറയുന്ന പ്രവണതയായിരുന്നുവെങ്കിലും ഒരാഴ്ചയായി വില കുതിക്കുകയാണ്.
വില വര്‍ദ്ധിക്കുന്ന പച്ചക്കറികള്‍
ഇനം (കി.ഗ്രാമിന്) ——വില (₹) ഇന്നലെ —വില കഴിഞ്ഞ മാസം
ബീൻസ് —- 100 ——– 50-60
തൊണ്ടൻ മുളക്— 150—– 60-70
മുരിങ്ങക്ക— 90 —— 50-60
വെള്ളരിക്ക ——-70—– 30-40
പാവയ്ക്ക ——– 70——- 45-50
”സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ പാളുന്നതുകൊണ്ടാണ് പച്ചക്കറി വില വീണ്ടും വര്‍ദ്ധിക്കുന്നത്””
– പാളയം അശോകൻ,
സംസ്ഥാന പ്രസിഡന്റ്,
വ്യാപാരി വ്യവസായി കോണ്‍ഗ്രസ്
ഉള്ളി വില നിയന്ത്രിക്കാൻ
കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍
ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കി വില പിടിച്ചു നിറുത്താൻ കേന്ദ്രസര്‍ക്കാര്‍ നടപടി. ഇന്നു മുതല്‍ ഡിസംബര്‍ 31 വരെ ഉള്ളിക്ക് മെട്രിക് ടണ്ണിന് 800 ഡോളറിന്റെ (കിലോയ്ക്ക് 67 രൂപ) കുറഞ്ഞ കയറ്റുമതി വില (എം.ഇ.പി) നിശ്‌ചയിച്ച സര്‍ക്കാര്‍ രണ്ടു ലക്ഷം ടണ്‍ കൂടി അധികമായി സംഭരിക്കുമെന്നും അറിയിച്ചു. ഇതുവരെ സംഭരിച്ച അഞ്ചു ലക്ഷം ടണ്ണിന് പുറമെയാണിത്.
ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ ഉള്ളില വില കൂടുന്നത് പതിവാണ്.