ഗാസയില്‍ ആക്രമണം വര്‍ധിപ്പിച്ചതായി ഇസ്രേലി സേനാ വക്താവ് ഡാനിയല്‍ ഹാഗാരി അറിയിച്ചു
ടെല്‍ അവീവ്: ഗാസയില്‍ ആക്രമണം വര്‍ധിപ്പിച്ചതായി ഇസ്രേലി സേനാ വക്താവ് ഡാനിയല്‍ ഹാഗാരി അറിയിച്ചു. ഗാസയിലേക്കു കൂടുതല്‍ സേനയെ അയച്ചു.
കരവഴിയുള്ള ഓപ്പറേഷൻ വ്യാപിപ്പിക്കുകയാണ്. യുദ്ധലക്ഷ്യങ്ങള്‍ നേടിയെടുക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമസേന ഗാസയിലെ 450 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രയേല്‍ അറിയിച്ചു. ഹമാസിന്റെ മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്സ്, നിരീക്ഷണ പോസ്റ്റുകള്‍, ടാങ്ക് വേധ മിസൈല്‍ വിക്ഷേപിണികള്‍ എന്നിവയാണു തകര്‍ത്തത്. ഗാസയിലെ നിരവധി സ്ഥലങ്ങളില്‍ ഇസ്രേലി കരസേനയുമായി ഏറ്റുമുട്ടല്‍ നടക്കുന്നതായി ഹമാസും സ്ഥിരീകരിച്ചു.