യു.പിയില്‍ സമാജ് വാദി പാര്‍ട്ടി 65 ലോക്സഭ സീറ്റുകളില്‍ മത്സരിക്കും

November 2, 2023
14
Views

യു.പിയില്‍ സമാജ് വാദി പാര്‍ട്ടി 65 ലോക്സഭ സീറ്റുകളില്‍ മത്സരിക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ 80 ലോക്സഭ സീറ്റുകളില്‍ സമാജ്‍വാദി പാര്‍ട്ടി 65 എണ്ണത്തില്‍ മത്സരിക്കാൻ ധാരണയായി.

അവശേഷിക്കുന്ന 15 സീറ്റുകള്‍ കോണ്‍ഗ്രസിനും ഇൻഡ്യ സഖ്യത്തിലെ കക്ഷികള്‍ക്കും മാറ്റിവെച്ചു. മത്സരിക്കാൻ യോഗ്യരായ സ്ഥാനാര്‍ഥികളുടെ പട്ടിക തീരുമാനിച്ചതായും സമാജ്‍വാദി പാര്‍ട്ടി അറിയിച്ചു.

ഇൻഡ്യ സഖ്യം പരാജയപ്പെട്ടാല്‍, ബി.ജെ.പിക്കെതിരെ സ്വന്തം നിലക്ക് മത്സരിച്ച്‌ വിജയിക്കാൻ പാര്‍ട്ടി തയാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തു.

2022 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 35 ശതമാനം വോട്ട് വിഹിതം തന്റെ പാര്‍ട്ടിക്ക് ലഭിച്ചതായും ബി.ജെ.പിയെ തറപറ്റിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും യു.പി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജാതി സര്‍വേയും പാര്‍ട്ടി ഉന്നയിച്ചേക്കും. ദലിത്, ന്യൂനപക്ഷ വോട്ടുകള്‍ നേടിയെടുക്കാൻ ഇതു സഹായിക്കുമെന്നാണ് സമാജ്‍വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധിച്ച്‌ മുന്നോട്ടുപോവുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. മധ്യപ്രദേശിലെ സീറ്റ് വിഭജനം സംബന്ധിച്ച്‌ കോണ്‍ഗ്രസിനും സമാജ്‍വാദി പാര്‍ട്ടിക്കുമിടയില്‍ ഭിന്നത ഉടലെടുത്തിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *