കുവൈറ്റില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു പ്രവാസികളെ മാറ്റും

November 3, 2023
34
Views

കുവൈറ്റില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാകുന്നു.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാകുന്നു. ഡിസംബറോടെ രാജ്യത്തെ പത്ത് മേഖലകളില്‍ നൂറു ശതമാനം സ്വദേശിവത്ക്കരണം ശക്തമാക്കാനാണു നീക്കം.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ നിയമിക്കും. സ്വദേശിവത്കരണത്തിനു കുറച്ചു കൂടി സമയം അനുവദിക്കണമെന്നുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അഭ്യര്‍ഥന ഇതിനകം തള്ളിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐടി, മീഡിയ, മറൈന്‍, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങിയ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. 4,746,000 ആളുകളാണ് കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 76.0 ശതമാനവും കുവൈറ്റികളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *