ആലുവ കേസ്: വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍, അസ്‌ഫാക് ആലത്തിന്റെ ശിക്ഷയില്‍ ഇന്ന് വാദം

November 9, 2023
59
Views

കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ബീഹാര്‍ സ്വദേശി അസ്‌ഫാക്ക് ആലത്തിന് ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ ഇന്നു വാദം നടക്കും.

പ്രതിക്കു പറയാനുള്ളതു കേട്ടശേഷം ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേള്‍ക്കും.

പ്രതിക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളുള്ളതിനാല്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ കോടതി തേടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടും ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോര്‍ട്ടും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ മനോനില സംബന്ധിച്ച റിപ്പോര്‍ട്ടും മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതും കോടതി പരിഗണിച്ചശേഷമായിരിക്കും ശിക്ഷ വിധിക്കുക.

അസ്‌ഫാക്ക് ആലം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, പീഡനം, പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി 16 കുറ്റങ്ങളാണ് ചുമത്തിയത്. ഇവയെല്ലാം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ജൂലായ് 28നാണ് കുട്ടിയെ ആലുവ മാര്‍ക്കറ്റിനു പിന്നിലെ മാലിന്യക്കൂമ്ബാരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന് നൂറാം ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *