അന്താരാഷ്ട്ര യാത്ര നടത്തുന്ന യാത്രക്കാര്‍ക്കുള്ള ബാഗേജില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ.
അന്താരാഷ്ട്ര യാത്ര നടത്തുന്ന യാത്രക്കാര്‍ക്കുള്ള ബാഗേജില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ.
രണ്ട് ബോക്സുകള്‍ മാത്രമാണ് ഇനി മുതല്‍ ചെക്കിങ് ബാഗേജ് ആയി യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്നത്.
എയര്‍ ഇന്ത്യയുടെ കമ്ബനി വെബ്സൈറ്റില്‍ പറയുന്നത് ഒക്ടോബര്‍ 29 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു എന്നാണ്. 30 കിലോ അനുവദിച്ച ചെക്കിങ് ബാഗേജ് യാത്രക്കാര്‍ക്ക് അനുവദിച്ച തൂക്കം കൃത്യമായിരിക്കണം എന്നതല്ലാതെ എത്ര എണ്ണം വരെയും കൊണ്ടുപോകുന്നതില്‍ ഇതുവരെയും വിലക്ക് ഉണ്ടായിരുന്നില്ല.
ബോക്സുകളുടെ എണ്ണം കൂടുന്നുവെങ്കില്‍ പ്രത്യേക അനുമതി നേടുകയും നിശ്ചിത തുക അടയ്ക്കുകയും ചെയ്യേണ്ടിവരും. അതായത് 8.5 റിയാലാണ് ഒമാനില്‍ നിന്ന് യാത്ര ചെയ്യുന്ന വ്യക്തിയുടെ പക്കല്‍ അനുവദിച്ച തൂക്കത്തിന്റെ മൂന്ന് ബോക്സ് ഉണ്ടെങ്കില്‍ ഒരു ബോക്സിന് അധികമായി നല്‍കേണ്ടി വരിക.
അധികം വരുന്ന ഒരു പെട്ടിക്ക് 1800 രൂപയാണ് കേരള സെക്ടറില്‍ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ എയര്‍പോര്‍ട്ടില്‍ നല്‍കേണ്ടത്. ഈ സര്‍ക്കുലറിലെ നിയമം എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ രാജ്യന്തര സര്‍വീസുകളിലും ബാധകമായിരിക്കും.