ഇനി മുതല്‍ പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും.
ഇനി മുതല്‍ പരസ്യങ്ങളില്ലാതെ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും. പരസ്യങ്ങളുടെ ശല്യമില്ലാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് വേണ്ടി പുതിയ പേയ്ഡ് വേര്‍ഷനില്‍ സാധ്യമാകും.
ഇതിന് സൈൻ അപ്പ് ചെയ്യാൻ നിര്‍ദ്ദേശിച്ചിട്ടുള്ള നോട്ടീഫിക്കേഷൻ ഇതിനോടകം തന്നെ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങി. യൂറോപ്യൻ യൂണിയന്റെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ പരസ്യ രഹിത സേവനം മെറ്റ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ പരസ്യങ്ങള്‍ വേണ്ടെന്ന് വെക്കുന്നതിനും ഇതിലൂടെ ഉപഭോക്തൃ വിവരങ്ങള്‍ ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ ഉപയോഗിക്കുന്നത് തടയാനും സഹായകമാകും.
ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ അക്കൗണ്ട് പരസ്യ രഹിതമാക്കുന്നതിന് പ്രതിമാസം 12 യൂറോ അതായത് 1071 രൂപയാണ് നല്‍കേണ്ടത്. ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകള്‍ മുഖേന ഇടപാടുകള്‍ നടത്താവുന്നതാണ്. വെബ്ബില്‍ ഒമ്ബത് യൂറോ അതായത് 803 രൂപയാണ് നിരക്ക്. നിലവില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷൻ ബാധകമായിരിക്കും. എന്നാല്‍ മാര്‍ച്ച് മുതല്‍ ഒന്നിലധികം അക്കൗണ്ടുകള്‍ക്ക് അധിക തുക അടയ്‌ക്കേണ്ടതായി വന്നേക്കും.
മൊബൈല്‍ ആപ്പ് സ്റ്റോര്‍ വഴി എട്ട് യൂറോ അധികമായി നല്‍കുകയാണെങ്കില്‍ മറ്റൊരു അക്കൗണ്ട് കൂടി പരസ്യരഹിതമായി ഉപയോഗിക്കാൻ സാധിക്കും. വെബ്ബില്‍ ആറ് യൂറോ ആണ് ഇതിന് വേണ്ടി നല്‍കേണ്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പരസ്യ രഹിത സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഫേസ്ബുക്കിന്റെ പെയ്ഡ് വേര്‍ഷൻ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാവുന്നതാണ്.