തമിഴ് താരം ചിമ്ബുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.
തമിഴ് താരം ചിമ്ബുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ‘കൊറോണ കുമാര്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് നടന് ചിമ്ബുവിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കൊറോണ കുമാര്‍ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ ചിമ്ബുവിന് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്.എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഇത്തരം ആവശ്യം മുന്നോട്ടു വെയ്ക്കാന്‍ നിയമപരമായി കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലങ്ങളായി മദ്രാസ് ഹൈക്കോടതിയില്‍ ചിമ്ബുവും വേല് ഫിലിംസും തമ്മിലുള്ള കേസ് നടക്കുന്നുണ്ട്.
പത്ത് കോടി രൂപ പ്രതിഫലം നിശ്ചയിച്ച് കൊറോണ കുമാര്‍ എന്ന ചിത്രം ചെയ്യാമെന്നേറ്റ ചിമ്ബു 4.5 കോടി അഡ്വാന്‍സ് വാങ്ങിയ ശേഷംചിത്രത്തില് അഭിനയിക്കാന്‍ തയ്യാറാവുന്നില്ലെന്ന് പറഞ്ഞാണ് വേല് ഫിലിംസ് കോടതിയെ സമീപിച്ചത്.