ആദ്യമായി സൗദി അറേബ്യയിലെത്തിയ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുമായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ കൂടിക്കാഴ്ച നടത്തി.
റിയാദ്: ആദ്യമായി സൗദി അറേബ്യയിലെത്തിയ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയുമായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ കൂടിക്കാഴ്ച നടത്തി.
റിയാദില്‍ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഒരു ഇറാനിയൻ രാഷ്ട്രത്തലവൻ സൗദിയിലെത്തുന്നത് 11 വര്‍ഷത്തിന് ശേഷമാണ്. നീണ്ടകാലത്തെ അകല്‍ച്ചക്ക് ശേഷം ഏതാനും മാസം മുമ്ബാണ് ഇരുരാജ്യങ്ങളും വീണ്ടും അടുത്തതും ബന്ധം ഊഷ്മളമായതും.
തുര്‍ക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാൻ, ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി.