മണ്ഡലകാല പൂജകൾക്കായി ശബരിമല നടതുറക്കാൻ മൂന്നുദിവസം ശേഷിക്കെ ശബരിമല സന്നിധാനത്തെ ഉപയോഗ ശൂന്യമായ ആറരലക്ഷം ടിൻ അരവണ നീക്കം ചെയ്യുന്നതിൽ തീരുമാനമായില്ല. ഗോഡൗണിൽ അരവണ നിറഞ്ഞത് കാരണം വരുന്ന മണ്ഡലകാലത്തേക്ക് തയാറാക്കിയ അരവണ സൂക്ഷിക്കാൻ പുതിയ സ്ഥലം കണ്ടെത്തേണ്ടിവന്നു. ഉടൻ നടപടി ഉണ്ടാവുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ്
പറഞ്ഞു.
ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത് 6.65 ലക്ഷം ടിൻ കേടായ അരവണ. ആകെ നഷ്ടം 6.65 കോടി. നശിപ്പിക്കാൻ സുപ്രീംകോടതിയുടെ നിർദേശം വന്നിട്ട് ആഴ്ചകളായി. നടതുറക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇനിയും തീരുമാനം ആയില്ല. വനത്തിൽ കുഴിച്ചിടാൻ വനംവകുപ്പ് അനുവദിക്കില്ല. ട്രാക്ടറിൽ നിലയ്ക്കലിൽ എത്തിക്കാൻ വൻ ചെലവുവരും. തീർഥാടനം തുടങ്ങിയാൽ നിലയ്ക്കലേക്ക് കൊണ്ടുപോകുന്നതും പ്രയാസമാണ്. കേടായ അരവണയുടെ മണം പിടിച്ച് കാട്ടാന ഇറങ്ങുമോയെന്നും ആശങ്കയുണ്ട്. സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും നടപടി വൈകില്ലെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്.
Previous Article
പ്രശസ്ത കെ പോപ് താരം നാഹീ മരിച്ച നിലയില്‍
Next Article