പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 22 കാരന് അറസ്റ്റില്‍.
കര്‍ണാടകയിലെ ഖാനാപൂര്‍ ജില്ലയിലാണ് സംഭവം.
ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. തന്റെ നാട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ ഏറെ കാലമായി യുവാവ് ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തതോടെ പകയായി. തുടര്‍ന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്നും യുവാവ് ചിത്രങ്ങളെടുക്കുകയും ഇവ മോര്‍ഫ് ചെയ്ത് വ്യാജ അക്കൗണ്ടുകളുണ്ടാക്കി വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്കി. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.