തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് കാസര്‍കോട് കുമ്ബള അനന്തപുരം ക്ഷേത്രം
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് കാസര്‍കോട് കുമ്ബള അനന്തപുരം ക്ഷേത്രം . കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ ക്ഷേത്രകുളത്തിലെ ‘ബബിയ’ എന്ന മുതല ചത്തത് .
ക്ഷേത്രത്തിലെത്തുന്നവരെല്ലാം ബബിയയെ കാണാതെ പോകില്ലായിരുന്നു .ബബിയ വിടപടഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അതേ കുളത്തില്‍ മറ്റൊരു മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഭക്തരാണ് ആദ്യം മുതലയെ കണ്ടത്
തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണിത്. ബബിയയ്‌ക്കു മുൻപ് മറ്റൊരു മുതല ഉണ്ടായിരുന്നു. 1945 ല്‍ അതിനെ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊന്നതായാണ് പറയപ്പെടുന്നത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു
നവംബര്‍ 7ന് കാഞ്ഞങ്ങാട് നിന്നുള്ളവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. പ്രദക്ഷിണം നടത്തുന്ന സമയത്ത് അവര്‍ മുതലയെ കാണുകയും വിവരം അറിയിക്കുകയും ചെയ്തു. ക്ഷേത്രജീവനക്കാര്‍ ആരും തന്നെ മുതലയെ കണ്ടില്ല. പിന്നീട് അവര്‍ ഫോണില്‍ എടുത്ത ചിത്രം പങ്കുവച്ചതോടെ എല്ലാവരും അറിഞ്ഞു.
നവംബര്‍ 11ന് നേരത്തെ വന്ന ആളുകള്‍ വീണ്ടുമെത്തുകയും മുതലയെ കണ്ട സ്ഥലം കാണിച്ചുതരുകയും ചെയ്തു. താനും മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവരും അപ്പോഴാണ് കുളത്തിനുള്ളിലെ ചെറിയ മടയില്‍ മുതലയെ കാണുന്നത്. ചെറിയ മുതലയാണ്. നീന്തിപോകാനുള്ള വളര്‍ച്ചയിലേക്ക് എത്താത്തതിനാല്‍ ഒരേ സ്ഥലത്ത് തന്നെയാണ് കിടപ്പ്.
ബബിയയുടെ മരണ ശേഷം ക്ഷേത്രത്തില്‍ പ്രശ്നം വച്ചുനോക്കിയിരുന്നു. ഒരു വര്‍ഷത്തിനുശേഷം മറ്റൊരു മുതലയെത്തുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. എങ്കിലും ഈ മുതല ക്ഷേത്രത്തില്‍ തന്നെ വളരണോ എന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്.”- ക്ഷേത്രത്തിന്റെ മാനേജര്‍ ലക്ഷ്മണ ഹബ്ബാര്‍ വ്യക്തമാക്കി