രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഇതുവരെയുള്ളതില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ട്.
രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഇതുവരെയുള്ളതില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ് ബിഐയിലെ സാമ്ബത്തിക വിദഗ്ധരുള്‍പ്പെടെ ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നതിനൊപ്പം തന്നെ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി കുറച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
സ്വയം തൊഴില്‍ ചെയ്യുന്ന ആളുകളുടെ എണ്ണം 2017-18 കാലയളവില്‍ 52.2 ശതമാനമായിരുന്നെങ്കില്‍ 2022-23 ആയപ്പോഴേക്കും ഇത് 57.3 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.