സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ 8.8 കോടി രൂപ ധനസഹായം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിഡോ.
ആര്‍ ബിന്ദു അറിയിച്ചു.
മാതാപിതാക്കളില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ ഇരുവരുമോ മരണപ്പെട്ടു സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം.
2023-24 സാമ്ബത്തിക വര്‍ഷത്തില്‍ 17 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിയ്ക്കായി നല്‍കിയിരുന്നത്. അതില്‍ നിന്നും ലഭിച്ച 9.01 കോടി രൂപയിലാണ് 8.8 കോടി രൂപ വിനിയോഗിച്ച് ഇപ്പോള്‍ എല്ലാ ജില്ലകളിലുമായി 57,187 കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ചിരിക്കുന്നത്.