വിമാനത്തിന്റെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാൻ വൈകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി
നെടുമ്ബാശ്ശേരി: വിമാനത്തിന്റെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാൻ വൈകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും ഒരു മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി.
തിരുവനന്തപുരത്തുനിന്ന് ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിയും മന്ത്രി പി.എ. മുഹമ്മദ് റിയാസും വൈകീട്ട് 6.55ന് നെടുമ്ബാശ്ശേരിയിലെത്തിയത്. ഇവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇവിടെ ഇറങ്ങി.
സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി 7.20ന് ഇത് കണ്ണൂരിലേക്ക് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് 8.20നാണ് പുറപ്പെട്ടത്.
ഇതോടെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ യാത്രയും വൈകി. ഈ വിമാനത്തില്‍ മന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും യാത്രക്കാരായി ഉണ്ടായിരുന്നു.