ഒഡിഷയിലെ നന്ദൻകാനൻ സുവോളജിക്കല്‍ പാര്‍ക്കിലെ റോപ്പ്വേ റൈഡ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു.
ഭുവനേശ്വര്‍: ഒഡിഷയിലെ നന്ദൻകാനൻ സുവോളജിക്കല്‍ പാര്‍ക്കിലെ റോപ്പ്വേ റൈഡ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് സംവിധാനം പുനരാംരഭിച്ചത്. 12 ക്യാബിനുകളാണ് റോപ്പ്വേ സംവിധാനത്തിലുള്ളത്. ഒരു ക്യാബിനില്‍ മൂന്ന് മുതല്‍ ആറ് പേര്‍ക്ക് വരെ യാത്ര ചെയ്യാം. വന്യജീവി സങ്കേതം മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ വരെയുള്ള 626 മീറ്റര്‍ ദൂരം സഞ്ചാരികള്‍ക്ക് റോപ്പ്വേയില്‍ സഞ്ചരിക്കാം. ഒരാള്‍ക്ക് 120 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്.
അവധി ദിവസങ്ങളിലൊഴികെ ദിവസേന രാവിലെ എട്ടു മുതല്‍ വൈകിട്ട് നാല് മണി വരെ റോപ്പ്വേ സംവിധാനം പ്രവര്‍ത്തിക്കും. അമ ഒഡിഷ, നബിൻ ഒഡിഷ (നമ്മുടെ ഒഡിഷ, പുതിയ ഒഡിഷ) പദ്ധതിയുടെ ഭാഗമായിട്ടാണ് റോപ്പ്വേ സംവിധാനം പുനരാരംഭിച്ചത്. സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ വര്‍ധന ഇത് മൂലമുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. വിനോദസഞ്ചാരികള്‍ക്കായി മറ്റനേകം പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കാണ്‍ജി തടാകത്തിലെ ബോട്ടിങ് സംവിധാനവും വരുംദിവസങ്ങളില്‍ പുനരാരംഭിക്കും.
പൈത്യക കേന്ദ്രങ്ങള്‍ കൊണ്ടു സമ്ബന്നമാണ് ഒഡിഷ. ആരാധനാലയങ്ങളും ബീച്ചുകളുടെയും ഭംഗി നിരവധി സന്ദര്‍ശകരെയാണ് വര്‍ഷാവര്‍ഷം ഒഡിഷയിലേക്ക് ആകര്‍ഷിക്കുന്നത്. യുനെസ്കോ ലോകപൈത്യക പട്ടികയിലുള്ള കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, ഒഡിഷയുടെ പൈത്യക തലസ്ഥാനമെന്നറിയപ്പെടുന്ന കട്ടക്ക്, പുരി ജഗനാഥ് ക്ഷേത്രം എന്നിവയാണ് ഒഡിഷയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍.