കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

November 20, 2023
37
Views

കൊച്ചി: ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സര്‍ക്കാരും വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.ഭരണഘടനയുടെ അനുച്ഛേദം 168 അനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. മൂന്ന് ഓര്‍ഡിനന്‍സുകള്‍ പിന്നീട് നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചു. ഇതുള്‍പ്പടെ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഏഴ് മാസം മുതല്‍ 23 മാസം വരെയായി ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ കെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി ഹാജരായത്. ‌കേരളത്തിന്റെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗവര്‍ണര്‍ക്ക് നോട്ടീസയച്ചു. അഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോടും മൂന്നംഗ ബെഞ്ച് വിശദീകരണം തേടി

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *