യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്: മംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

November 21, 2023
34
Views

മംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകുമെന്ന് ഇന്ത്യന്‍ റെയില്‍വെ.

മംഗളൂരു: മംഗളൂരുവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകുമെന്ന് ഇന്ത്യന്‍ റെയില്‍വെ. പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ 21, 22, 24, 25 തീയതികളില്‍ വിവിധ ട്രെയിന്‍ സര്‍വിസുകള്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍ത്തലാക്കിയിട്ടുണ്ട്.

ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റംവരുത്തി.

മംഗളൂരു സെന്‍ട്രല്‍-കബക്കപുത്തൂര്‍ എക്‌സ്പ്രസ് (06487), കബക്കപുത്തൂര്‍-മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ (06486). മംഗളൂരു സെന്‍ട്രല്‍-കബക്ക പുത്തൂര്‍ എക്‌സ്പ്രസ് (06485). കബക്ക പുത്തൂര്‍ -മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ (06484) എന്നിവ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. മഡ്ഗാവ് ജങ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ മെമു എക്‌സ്പ്രസ് (10107) തോക്കുറില്‍ യാത്ര അവസാനിപ്പിക്കും. മഡ്ഗാവ് ജങ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06601) മംഗളൂരു ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

24-ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ മഡ്ഗാവ് ജങ്ഷന്‍ മെമു എക്‌സ്പ്രസ് (10108) തോക്കൂര്‍ സ്റ്റേഷനില്‍ നിന്ന് വൈകീട്ട് 4.25നാണ് പുറപ്പെടുക. മംഗളൂരു സെന്‍ട്രല്‍-ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് (22638) എക്‌സ്പ്രസ് മംഗളൂരു ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 11.45-നേ പുറപ്പെടുകയുള്ളു. 25-ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍-കോഴിക്കോട് എക്‌സ്പ്രസ് (16610) മംഗളൂരു ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുലര്‍ച്ചെ 5.15-ന് പുറപ്പെടും.

22, 24, 24 തീയതികളില്‍ ഇവിടെനിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ മഡ്ഗാവ് ജങ്ഷന്‍ എക്‌സ്പ്രസ് (06602) 30 മിനിറ്റ് വൈകി പുലര്‍ച്ചെ ആറിന് പുറപ്പെടും. 25-ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ -നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്‌സ്പ്രസ് (16649) 30 മിനിറ്റ് വൈകി പുലര്‍ച്ചെ 5.35-ന് പുറപ്പെടും. 24-ന് പുറപ്പെടുന്ന ഡോ. എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് (22637) അര മണിക്കൂര്‍ വൈകിയോടും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *