സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെ ഉള്ള ക്ലാസുകള്‍ക്ക് വ്യാഴാഴ്ച (നവംബര്‍ 23) അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെ ഉള്ള ക്ലാസുകള്‍ക്ക് വ്യാഴാഴ്ച (നവംബര്‍ 23) അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 9 ജില്ലകളില്‍ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ് ജില്ലകള്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അവധിയായിരിക്കും.
കോട്ടയം, കൊല്ലം, എറണാകുളം, വയനാട് എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം നല്കുന്ന ദിവസം അവധിയായിരിക്കും.
നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ ജില്ലകളിലെ നാളത്തെ ക്ലസ്റ്റര്‍ പരിശീലനം മാറ്റിയിരുന്നു. കൊല്ലം, എറണാകുളം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തില്‍ ഈ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും.