ചെറിയുള്ളി കറികള്‍ക്കെന്ന പോലെ ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള നല്ലൊരു മരുന്നു കൂടിയാണ്.
ചെറിയുള്ളി കറികള്‍ക്കെന്ന പോലെ ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള നല്ലൊരു മരുന്നു കൂടിയാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്.
സവാളയിലെ പ്രോട്ടീന്‍ 1.1 ഗ്രാം മാത്രമാണ്. ചുവന്നുള്ളില്‍ അത് 2.5 ഗ്രാം ഉണ്ട്. സവാളയേക്കാള്‍ ഫൈബറിന്റെ അളവ് ചുവന്നുള്ളിയില്‍ കൂടുതലാണ്. അയേണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയെല്ലാം കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്നുള്ളിയില്‍ തന്നെ.
കഫക്കെട്ട്, ശ്വസന സംബന്ധമായ രോഗങ്ങള്‍, ജലദോഷം, പനി പോലുള്ള രോഗങ്ങള്‍ക്കും ചെറിയുള്ളി നല്ലതാണ്. ചുമ, വലിവ് എന്നിവയ്‌ക്കും ഇതു നല്ലതാണ്. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.
ചീത്ത കൊളസ്‌ട്രോള്‍, അതായത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഏറെ നല്ലതാണ് ചെറിയുള്ളി. വെളുത്തുള്ളി ചതയ്‌ക്കുമ്ബോള്‍ അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് രൂപപ്പെടുന്നു. ഇതുപോലെ ഉള്ളി ചതയ്‌ക്കുമ്ബോഴും ഇതുല്‍പാദിപ്പിയ്‌ക്കപ്പെടും. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കും.
ഇവയില്‍ കൂടിയ അളവില്‍ അയേണ്‍, കോപ്പര്‍ എന്നിവയുണ്ട്. ഇത് ശരീരത്തിലെ രക്താണുക്കളുടെ അളവു കൂട്ടും. രക്തക്കുറവിന് നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നതു കൊണ്ടുതന്നെ ബിപി കുറയ്‌ക്കാനും ഇത് ഏറെ നല്ലതാണ്.
ചെറിയുള്ളിയിലെ അലിയം, അലൈല്‍ ഡിസള്‍ഫൈഡ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും ഏറെ നല്ലതാണ്.
ഉറക്കക്കുറവിന് ഉള്ളി നല്ലതാണ്. ഉള്ളി വേവിച്ചും ചുട്ടും കഴിയ്‌ക്കുന്നത് നല്ലതാണ്. ശരീരത്തിലെ ടോക്‌സിനുകളെ നീക്കാന്‍ ഇതു നല്ലതാണ്.
ഉള്ളി നീരും ഇഞ്ചിനീരും ചേര്‍ത്ത് കഴിയ്‌ക്കുന്നത് ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നു. ഇത് ദിവസം മൂന്നു നേരം കഴിയ്‌ക്കാം. പൈല്‍സിനും ഇത് നല്ലതാണ്. ചുവന്നുള്ളി അരിഞ്ഞ് അടുപ്പില്‍ വച്ച് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് പശുവിന്‍ നെയ്യു ചേര്‍ത്തു കഴിയ്‌ക്കാം.