ആരോഗ്യഗുണങ്ങളാല്‍ സമ്ബന്നമാണ് പപ്പായ.
ആരോഗ്യഗുണങ്ങളാല്‍ സമ്ബന്നമാണ് പപ്പായ. പച്ച പപ്പായ മാത്രമല്ല പഴുത്ത പപ്പായയും പപ്പായയുടെ ഇലയുമെല്ലാം വളരെയധികം ആരോഗ്യഗുണങ്ങളാല്‍ സമ്ബന്നമാണ്.
നിരവധി വൈറ്റമിനുകളും ധാതുക്കളും എല്ലാം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളാല്‍ സമ്ബന്നമായ പച്ച പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇൻഫ്ളമേഷൻ കുറയ്‌ക്കുന്നതിന് സഹായിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന അണുബാധകളെ പ്രതിരോധിച്ച് രോഗങ്ങള്‍ അകറ്റുന്നതിന് വൈറ്റമിൻ സി ധാരാളമടങ്ങിയ പച്ചപ്പപ്പായ സഹായിക്കുന്നു.
അതുപോലെതന്നെ പച്ച പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനത്തെ മെച്ചപ്പെടുത്തുന്നതിനുള്ള വളരെ നല്ലൊരു മാര്‍ഗമാണ്. അതുകൊണ്ടുതന്നെ പച്ചപപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനക്കേട് അകറ്റുന്നതിന് വളരെ നല്ലൊരു ഉപാധിയാണ്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്ബന്നമായ പച്ചപ്പപ്പായ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്തി ഹൃദ്രോഗസാധ്യതയെ കുറയ്‌ക്കുന്നതിന് സഹായകരമാണ്. കൂടാതെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ കൊളാജൻ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ഓക്സീകരണ സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന് സഹായിക്കും.
കലോറി വളരെ കുറവായതിനാലും നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലും പച്ചപ്പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താൻ സഹായിക്കും. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുതകുന്ന വിറ്റാമിൻ ബി, വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ഇ എന്നിവയെല്ലാം അടങ്ങിയ ഒന്നാണ് പച്ച പപ്പായ.