നഷ്ടപരിഹാര നിയമങ്ങള്‍ പാലിച്ചില്ല; എയര്‍ ഇന്ത്യയ്‌ക്ക് വീണ്ടും പിഴ ചുമ ഡിജിസിഎ

November 24, 2023
17
Views

നഷ്ടപരിഹാര നിയമങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയ്‌ക്ക് വീണ്ടും പിഴച്ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ(ഡിജിസിഎ).

നഷ്ടപരിഹാര നിയമങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയ്‌ക്ക് വീണ്ടും പിഴച്ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ(ഡിജിസിഎ).

എയര്‍ ഇന്ത്യയുടെ ഡല്‍ഹി, കൊച്ചി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലെ വിമാന കമ്ബനികളില്‍ സിവില്‍ ഏവിയേഷൻ റിക്വയര്‍മെന്റിന്റെ വ്യവസ്ഥകള്‍ എയര്‍ ഇന്ത്യ പാലിക്കുന്നില്ലെന്ന് റെഗുലേറ്റര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വിമാനങ്ങളിലെ മോശം സീറ്റുകളില്‍ യാത്ര ചെയ്ത അന്താരാഷ്‌ട്ര ബിസിനസ് ക്ലാസ്സ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കുക, ഗ്രൗണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിബന്ധനകള്‍ അനുസരിച്ച്‌ പരിശീലനം നല്‍കാതിരിക്കുക, വിമാനങ്ങള്‍ വൈകുന്നത് മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന യാത്രക്കാര്‍ക്ക് മതിയായ താമസസൗകര്യം നല്‍കാതിരിക്കുക തുടങ്ങിയ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നവംബര്‍ മൂന്നിന് ഡിജിസിഎ എയര്‍ ഇന്ത്യക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

സി എ ആര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് പത്ത് ലക്ഷം രൂപ എയര്‍ ഇന്ത്യയ്‌ക്ക് പിഴ ചുമത്തിയ ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസിലെ എയര്‍ ഇന്ത്യയുടെ മറുപടി തൃപ്തികരമല്ല എന്നും അറിയിച്ചു

Article Categories:
Latest News · Travel

Leave a Reply

Your email address will not be published. Required fields are marked *