നല്ല ശുദ്ധമായ തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കുന്ന വെളിച്ചെണ്ണയാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍.
നല്ല ശുദ്ധമായ തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കുന്ന വെളിച്ചെണ്ണയാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.
മുടിയുടേയും അതുപോലെ തന്നെ ചര്‍മ്മത്തിന്റേയും ആരോഗ്യം നിലനിര്‍ത്താന്‍ ഉരുക്കെണ്ണ അഥവാ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ വളരെ നല്ലതാണ്.
ഇത് തയ്യാറാക്കാന്‍ ആദ്യം തന്നെ നല്ലപോലെ വിളഞ്ഞ നാളികേരം എടുത്ത് ഉടച്ച് ചിരകി എടുക്കുക. നന്നായി ചിരകി എടുത്ത തേങ്ങ നല്ലപോലെ ആവി കയറ്റി വേവിച്ച് എടുക്കുക. ഇല്ലെങ്കില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അടിച്ചെടുത്താലും മതി.
ഈ തേങ്ങാപ്പാല്‍ നല്ല ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒഴിച്ച് നല്ലപോലെ ചെറുതീയില്‍ ഇളക്കി പാലിന്റെ അംശമെല്ലാം പാത്രത്തിന്റെ അടിയില്‍ എണ്ണ തെളിഞ്ഞ് വരുന്നത് വരെ ഇളക്കുക. എണ്ണ നല്ലപോലെ ചൂടാറി കഴിയുമ്ബോള്‍ മുകളില്‍ തെളിഞ്ഞ് നില്ക്കുന്ന എണ്ണ തവി കൊണ്ട് കോരി നിങ്ങള്‍ക്ക് കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.