ഇനി സിം കാര്‍ഡ് വാങ്ങാൻ പുതിയ നിയമം; ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

November 28, 2023
31
Views

സിം കാര്‍ഡ് വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ന്യൂഡല്‍ഹി: സിം കാര്‍ഡ് വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി.

രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതിനകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ സിം വാങ്ങാൻ ഉദ്ദേശിക്കുന്നവരും വില്‍ക്കാൻ ഉദ്ദേശിക്കുന്നവരും പുതിയ നിയമങ്ങളെപ്പറ്റി അ‌റിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം നിയമം തെറ്റിച്ചാല്‍ 10 ലക്ഷം വരെ പിഴയും അ‌ല്ലെങ്കില്‍ തടവും അ‌നുഭവിക്കേണ്ടിവരും.

ഡിസംബര്‍ 1 മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. സിം വില്‍ക്കുന്നതിനുള്ള രജിസ്ട്രേഷന് പോലീസ് വെരിഫിക്കേഷന്‍ ഉറപ്പാക്കേണ്ടത് ടെലിക്കോം കമ്ബനികളുടെ ഉത്തരവാദിത്തമാണ്.

മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തും. പുതിയ നിയമം പ്രകാരം സിം കാര്‍ഡുകള്‍ ബള്‍ക്ക് ഇഷ്യു ചെയ്യുന്നത് തടയും. ഒരു ബിസിനസ് കണക്ഷനിലൂടെ മാത്രമേ വ്യക്തികള്‍ക്ക് സിം കാര്‍ഡുകള്‍ ബള്‍ക്കായി സ്വന്തമാക്കാന്‍ കഴിയൂ. എങ്കിലും ഉപയോക്താക്കള്‍ക്ക് പഴയതുപോലെ ഒരു ഐ.ഡിയില്‍ 9 സിം കാര്‍ഡുകള്‍ വരെ ലഭിക്കും.

നിലവിലുള്ള നമ്ബരുകള്‍ക്കായി സിം കാര്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ആധാര്‍ സ്‌കാനിംഗും ഡെമോഗ്രാഫിക് ഡാറ്റ ശേഖരണവും നിര്‍ബന്ധമാക്കും. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു സിം കാര്‍ഡ് ഡീആക്ടീവ് ചെയ്ത് 90 ദിവസത്തെ കാലയളവിന് ശേഷം മാത്രമേ ആ നമ്ബര്‍ മറ്റൊരാള്‍ക്ക് നല്‍കൂ.

പുതിയ നിയമങ്ങള്‍ പ്രകാരം സിം വില്‍ക്കുന്ന ഡീലര്‍മാര്‍ നവംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണം.

ഇന്ത്യയില്‍ നടക്കുന്ന ഭൂരിഭാഗവും തട്ടിപ്പുകളും വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ആസൂത്രണം ചെയ്യുന്നത്. സിം കാര്‍ഡ് വളരെ എളുപ്പത്തില്‍ ആര്‍ക്കും കിട്ടും എന്നത് ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ആക്കം കൂട്ടുന്നു എന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇത് കണക്കിലെടുത്താണ് ടെലിക്കോം മേഖല കേന്ദ്രീകരിച്ചുള്ള ശുദ്ധീകരണ നടപടികള്‍ക്ക് ടെലിക്കോം മന്ത്രാലയം മുന്നിട്ടിറങ്ങിയത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *