ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ നാഷണൽ എക്സലെൻസ് അവാർഡുകൾ സമ്മാനിച്ചു.
കലാ-സംഗീത വിഭാഗത്തിൽ ഗായകൻ എം.ജി. ശ്രീകുമാർ, മാധ്യമപ്രവർത്തന വിഭാഗത്തിൽ ജോണി ലൂക്കോസ് (മനോരമ ടി.വി. ന്യൂസ് ഡയറക്ടർ), കലാ-സാംസ്കാരിക വിഭാഗത്തിൽ മാതൃഭൂമി മുൻ ആർട്ട് എഡിറ്റർ ആർട്ടിസ്റ്റ് മദനൻ, ശാസ്ത്ര റിപ്പോർട്ടിങ്-ദേശീയ രാഷ്ട്രീയത്തിലെ സംഭാവന വിഭാഗത്തിൽ അശോക് ശ്രീവാസ്തവ (ദൂരദർശൻ ഡൽഹി, സീനിയർ കൺസൾട്ടിങ് എഡിറ്റർ), സാമൂഹിക സേവന വിഭാഗത്തിൽ . സമഗ്ര സംഭാവനകൾക്കുള്ള ദത്തോപന്ത്ഠേഗ്ഡി സേവാ സമ്മാൻ കന്യാകുമാരി വെള്ളിമല ശ്രീ വിവേകാനന്ദ ആശ്രമത്തിലെ സ്വാമി ചൈതന്യാനന്ദ സ്വാമി മധുരാനന്ദ, അഴിമതിക്കെതിരേയുള്ള പോരാട്ടം വിഭാഗത്തിൽ ഷാജൻ സ്കറിയ (മറുനാടൻ മലയാളി എഡിറ്റർ) എന്നിവരാണ് പുരസ്കാരങ്ങൾ സ്വീകരിച്ചത്. ഷാജൻ സ്കറിയയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ ഫാദർ. ടോമി കരിയിലകുളം അവാർഡ് സ്വീകരിച്ചു.
നവംബർ 29 വൈകിട്ട് ഡൽഹി മണ്ഡിഹൗസ് ശ്രീറാംപെർഫോമിംഗ് ആർട്ട് സെൻററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഒരുലക്ഷം രൂപയും കീർത്തി ഫലകവുമാണ് പുരസ്കാര ജേതാക്കൾക്ക് സമ്മാനിച്ചത്, ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. ആർ. ബാലശങ്കർ പത്രകുറിപ്പിൽ അറിയിച്ചു.
മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഡോ. മുരളീ മനോഹർ ജോഷി ആധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര നിയമ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാൾ മുഖ്യാതിഥി ആയിരുന്നു. രാജ്യസഭാംഗവും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. രാധാ മോഹൻ ദാസ് അഗർവാൾ, കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് സഹമന്ത്രി പ്രഹ്ളാദ് സിങ്ങ് പട്ടേൽ, ഭാരത് വികാസ് പരിഷത്ത് സംഘടനാ സെക്രട്ടറി സുരേഷ് ജയിൻ, മുൻ രാജ്യസഭാംഗവും, സെക്യൂരിറ്റി ഇന്റലിജന്റ് സർവ്വീസ് കമ്പനി സിഎംഡി. ആർ.കെ സിൻഹ തുടങ്ങിയവർ പങ്കെടുത്തു.