മിഗ്ജൗമ് തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തേക്ക്

December 6, 2023
34
Views

തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കന്‍ ആന്ധ്രപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനാരംഭിച്ചു.

തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കന്‍ ആന്ധ്രപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാനാരംഭിച്ചു. തെക്കന്‍ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയും.

ബാപ്ടല, നെല്ലൂര്‍, മച്ചിലിപ്പട്ടണം ഉള്‍പ്പടെ എട്ട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാന്‍ NDRF സേനയടക്കം സജ്ജം.

ചെന്നൈ നഗരത്തെ പ്രളയത്തില്‍ മുക്കിയ മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തേക്ക്. നിലവില്‍ ആന്ധ്രപ്രദേശ് തീരത്തെ വടക്ക് കിഴക്കന്‍ കാവാലി നിന്ന് 40 കിമി അകലെയും, നെല്ലൂര്‍, ബാപ്ടല എന്നിവിടങ്ങളില്‍ നിന്ന് 80 കിമി അകലെയും തെക്ക് പടിഞ്ഞാറന്‍ മച്ചിലിപട്ടണത്ത് നിന്ന് 140 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു. ചുഴലിക്കാറ്റിന്റെ ചുറ്റുഭാഗം തെക്കന്‍ ആന്ധ്ര തീരത്ത് കരയില്‍ പ്രവേശിച്ചു.

അടുത്ത മണിക്കൂറുകളില്‍ മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ബാപ്ടലയ്ക്ക് സമീപം കരയില്‍ പ്രവേശിക്കാനാണ് സാധ്യത. മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ ആയിരിക്കും മിഗ്ജൗമ് കര തൊടുക. തെക്കന്‍ ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറുകളായി അതിതീവ്ര മഴയും അതിശക്തമായ കാറ്റുമാണ് ലഭിക്കുന്നത്. തീരമേഖലയില്‍ കടലാക്രമണം രൂക്ഷം.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നെല്ലൂരില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 300 mm മഴയാണ് പെയ്തത്.ബാപ്ടല, മച്ചിലിപ്പട്ടണം, കാവാലി, തിരുപ്പതി, ഒങ്കോള്‍, കക്കിനട എന്നിവടങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *