യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യക്ക് നേപ്പാളില്‍നിന്ന് കൂലിപ്പോരാളികള്‍

December 7, 2023
35
Views

യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യൻ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാൻ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍.

കാഠ്മണ്ഡു: യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യൻ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാൻ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍.

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് യാത്രാവിസ വാഗ്ദാനം ചെയ്ത് വലിയ തുക തട്ടിയെടുത്ത 10 പേരാണ് പിടിയിലായത്. തട്ടിപ്പിനിരയായവരെ നിര്‍ബന്ധിച്ച്‌ റഷ്യൻ സേനയില്‍ അനധികൃതമായി നിയമിക്കുകയായിരുന്നു.

സൈന്യത്തിലുള്ള നേപ്പാള്‍ സ്വദേശികളെ തിരിച്ചയക്കണമെന്ന് കാഠ്മണ്ഡു സര്‍ക്കാര്‍ മോസ്കോയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നില്‍ ആറ് നേപ്പാള്‍ സ്വദേശികള്‍ കൊല്ലപ്പെടുകയും ഒരാളെ യുക്രെയ്ൻ സൈന്യം പിടിച്ചുവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഓരോരുത്തരുടെ കൈയില്‍നിന്നും അനധികൃതമായി 9000 ഡോളര്‍ വാങ്ങി റഷ്യയിലേക്ക് കടത്തുകയും പിന്നീട് സെന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു ജില്ല പൊലീസ് മേധാവി ഭൂപേന്ദ്ര ഖാത്രി പറഞ്ഞു.

ജീവൻ നഷ്ടപ്പെട്ട നേപ്പാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്കുവേണ്ടി നേപ്പാള്‍ റഷ്യയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂര്‍ഖകള്‍ എന്ന പേരില്‍ സൈനിക മികവിന് പേരുകേട്ടവരാണ് നേപ്പാളികള്‍. ഇവര്‍ ബ്രിട്ടീഷ്, ഇന്ത്യൻ സേനകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയുമായി അങ്ങനെയൊരു കരാറില്ല. രണ്ടുവര്‍ഷം കഴിഞ്ഞും അറുതിയില്ലാതെ തുടരുന്ന യുക്രെയ്ൻ യുദ്ധത്തില്‍ റഷ്യക്കായി പൊരുതാൻ മൂന്നു ലക്ഷം പേരെ നിയമിക്കാൻ നേരത്തെ ക്രെംലിൻ ഉത്തരവിട്ടിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *