ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കയിലെത്തി.
ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കയിലെത്തി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി അദ്ദേഹം ചര്‍ച്ച നടത്തി. അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനപ്രകാരം രൂപീകരിച്ച മന്ത്രിതല സമിതിയുടെ ഭാഗമായാണ് ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. പശ്ചിമേഷ്യന്ഡ വിഷയത്തില്‍ ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് സമിതി അമേരിക്കയിലെത്തിയത്.
ഫലസ്തീൻ ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാനും യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കുകയാണ് ലക്ഷ്യം. ഗസ്സയിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അല്‍താനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി വെടിനിര്‍ത്തല്‍ സാധ്യതകളും ചര്‍ച്ച ചെയ്തു.
വെടിനിര്‍ത്തലിന് പിന്നാലെയുണ്ടായ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം മധ്യസ്ഥ ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുകയും\ ഗസ്സയിലെ ദുരിത കൂട്ടുകയും ചെയ്തതായി ഖത്തര്‍ പ്രധാമന്ത്രി ചൂണ്ടിക്കാട്ടി. ഗസ്സയിലേക്ക് സഹായമെത്തിക്കാൻ സ്ഥിരമായ സംവിധാനമുണ്ടാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു