സ്ട്രെസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം.
സ്ട്രെസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം മൂലം തലവേദനയുണ്ടാകാം. തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്.
ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിച്ചാല്‍ തലവേദനയ്ക്ക് ശമനമുണ്ടാകും. കൂടാതെ, കര്പ്പൂരവള്ളി മണത്താല്‍ തലവേദന കുറയുമെന്ന് നിരവധി പഠനങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
തലയില്‍ ഐസ്പാക്ക് വയ്ക്കുന്നതും സംഗീതം ആസ്വദിക്കുന്നതും തലവേദനയില്‍ നിന്നും ആശ്വാസം നല്‍കും. കൂടാതെ, അക്യുപ്രഷര്‍ തെറാപ്പിയും ധ്യാനവും പരീക്ഷിക്കാവുന്നതാണ്.