പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി.
പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ കീഴടങ്ങി. ഡല്‍ഹിയിലെത്തി ലളിത് ഝാ കീഴടങ്ങുകയായിരുന്നു.
കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ. രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.
അതിക്രമത്തിന് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഭഗത് സിങ്ങിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം അതിക്രമവുമായി ബന്ധപ്പെട്ട് പിടികൂടിയ നാല് പ്രതികളെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ദില്ലി പൊലിസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ലോക്സഭയില്‍ നിന്ന് പിടികൂടിയ സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരെയും പാര്‍ലമെന്റിന് പുറത്ത് നിന്ന് അറസ്റ്റിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പൊലീസ് വാദം.