നവകേരള യാത്രയ്‌ക്കിടെ ദേഹാസ്വാസ്‌ഥ്യം; മന്ത്രി കൃഷ്‌ണന്‍കുട്ടിക്ക്‌ ചികിത്സ നല്‍കി

December 16, 2023
32
Views

നവകേരള യാത്രയ്‌ക്കിടെ ദേഹാസ്വാസ്‌ഥ്യമുണ്ടായതിനെത്തുടര്‍ന്നു വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി

ആലപ്പുഴ: നവകേരള യാത്രയ്‌ക്കിടെ ദേഹാസ്വാസ്‌ഥ്യമുണ്ടായതിനെത്തുടര്‍ന്നു വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ കാര്‍ഡിയോളജി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി.

ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം.
അദ്ദേഹത്തിന്റെ ഹൃദയമിടിപ്പു നിയന്ത്രിക്കുന്നതിനു പേസ്‌ മേക്കര്‍ യന്ത്രം ഘടിപ്പിച്ചിട്ടുള്ളതാണ്‌. ഒരു തവണ ആന്‍ജിയോപ്ലാസ്‌റ്റിക്കും വിധേയനായിട്ടുണ്ട്‌. ഹൃദയമിടിപ്പ്‌ പരിശോധനയില്‍ നേരിയ കുറവു കണ്ടെത്തിയതോടെ ഇന്നലെ വൈകിട്ടു വരെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണം നടത്തി. പേസ്‌ മേക്കര്‍ പരിശോധനയും നടത്തി. ഹൃദയാഘാതമോ മസ്‌തിഷ്‌ക സംബന്ധമായ അസുഖങ്ങളോ ഇല്ലെന്നു വ്യക്‌തമായതോടെ അദ്ദേഹത്തെ വിട്ടയച്ചു. മന്ത്രി കൃഷ്‌ണന്‍കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നു മെഡിക്കല്‍ സംഘം അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *