കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പ്രചരിച്ച വാർത്തയാണ് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കട്ടപ്പന, കോട്ടയം ഭാഗങ്ങളിൽ വൈദികൻ വേഷം ചമഞ്ഞു തട്ടിപ്പ് നടത്തുന്നു എന്നത്. ഇപ്പോഴിതാ സംഭവത്തിൽ 17 കാരൻ പിടിയിലായിരുന്ന എന്ന വാർത്തയാണ് പുറത്ത് വരുന്നത്.17 years old boy cheating in the name of priest people trapped
ശ്രീരാഗ് ഷിബു ആണ് ഫാദർ ലിജോ എന്ന പേരിൽ ആളുകളെ പറ്റിച്ച് വമ്പൻ തട്ടിപ്പു നടത്തിയത്.
ഒരുപാട് ആളുകളെ ജോലി വാഗ്ദാനം നൽകി അവരിൽ നിന്നും പണം ഓൺലൈൻ വഴി വാങ്ങുകയും പണം കൊടുത്ത ആളുകൾ ജോലിയെ പറ്റി ചോദിക്കുമ്പോൾ അവരുടെ ഫോട്ടോ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങൾ ആക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു അവരെ ഭീഷണി പെടുത്തുന്നതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.
കൂടാതെ കട്ടപ്പന വെള്ളായകുടി സ്വദേശി ആയ പ്ലസ് ടു വിദ്യാർത്ഥിയിൽ നിന്നും അടുത്ത കാലത്ത് പണം തട്ടി എടുത്തിരുന്നു. ഇവന്റെ പേരിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിദ്യാർത്ഥിയുടെ ഫോട്ടോ മോശമായ രീതിയിൽ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളിൽ അയക്കുകയും ആ കുട്ടിയെ ഭീഷണി പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
സാങ്കേതിക വിദ്യ അതി വിദക്തമായി കൈകാര്യം ചെയ്യാൻ അറിയാവുന്ന ശ്രീരാഗ് പല രീതിയിൽ ഇത് ഉപയോഗിച്ച് പണം കൈക്കൽ ആക്കുകയുമണ് ചെയ്യുന്നത്. ഒരു കൊച്ചു അച്ഛൻ ആയി തന്നെ ഈ 17 ക്കാരൻ വിശ്വാസികളെ പറ്റിച്ചു ജീവിക്കുകയിരുന്നു .
തിരുവസ്ത്രം ഇട്ട് ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചാണ് ഇയാൾ ആളുകളുടെ വിശ്വാസം നേടിയത്.
അതേസമയം ഒരു കൊച്ചു ചെറുക്കന് ഇത്രയൊക്കെ ചെയ്യാൻ പറ്റുവോ എന്നാണ് വിശ്വാസികൾ ഒന്നടങ്കം ചോദിക്കുന്നത്. പള്ളിയെയും പട്ടക്കാരെയും ഒക്കെ പറ്റിച്ചു ഇവന് എങ്ങനെ ഈ തിരുവസ്ത്രം കിട്ടി,വിശുദ്ധ കുർബ്ബാന നടത്താൻ പറ്റി ,കൈയിൽ തിരുവോസ്തി എങനെ കിട്ടി എന്നത് എല്ലാം ചോദ്യമായി വിശ്വാസികൾ ഉയർത്തുകയാണ്.