സ്വാഭാവിക തൂങ്ങി മരണത്തിൽ ഒതുങ്ങിപ്പോകേണ്ട കേസിനു വഴിത്തിരിവ് ആയി പത്തനംതിട്ടയിലെ കൂടൽ പോലീസ്

December 17, 2023
52
Views

ഒരു സ്വാഭാവിക തൂങ്ങി മരണത്തിൽ ഒതുങ്ങി പോകേണ്ട കേസ് സിനിമ കഥയെ വെല്ലും സസ്പെൻസ് നിറഞ്ഞ അന്വേഷണവും ക്ലൈമാക്സും.ഒരു തെളിവുകളും അവിശേഷിപ്പിക്കാതെ പ്രതി നടത്തിയ ചീറ്റിംഗിൽ മനം നൊന്ത് വീട്ടിലെ കിടപ്പുമുറിയിൽ 2023 നവംബർ 6 നു യുവതിയുടെ തൂങ്ങി മരണം.

മരണത്തിൽ സംശയം തോന്നിയ
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത് V അന്വേഷണം ഊർജിതമാക്കുന്നു.

കോന്നി dysp രാജപ്പൻ റാവുത്തരുടെ മേൽനോട്ടത്തിൽ കൂടൽ പോലീസ് SHO പുഷ്‌പകുമാർ നിയോഗിച്ച സ്‌ക്വാഡ്.ശബരിമല മണ്ഡലകാലമായതിനാലും മറ്റു സ്പെഷ്യൽ ഡ്യൂട്ടിയാലും സ്റ്റേഷനിൽ അംഗബലം കുറവുണ്ടായിട്ടും മറ്റു സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കാതെ പ്രതിയെ പിടികൂടണം എന്ന കൂടൽ പോലീസിന്റെ വാശി, നിശ്ചയഡാർട്യം. ഒടുവിൽ അതിന്റെ ഫലം പൂർണതയിൽഎത്തുന്നു .

കേസ് ഇങ്ങനെ
ഇൻസ്റ്റാഗ്രാമിൽ സുമുഖനായ ചെറുപ്പക്കാരന്റെ മുഖം ഉപയോഗിച് മിഥുൻ കൃഷ്ണ എന്ന പേരിലുള്ള വ്യാജ അകൗണ്ടിൽ സബ് ഇൻസ്‌പെക്ടർ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ചു വിവാഹ വാഗ്ദാനം നൽകി പെൺകുട്ടി യുടെ വിശ്വാസം നേടിയെടുത്ത പ്രതി പലപ്പോഴുമായി പണം കടമായി ആവശ്യപ്പെട്ടു പല ആവശ്യങ്ങൾ പറഞ്ഞു മൂന്ന് ലക്ഷത്തിലധികം തുക കയ്യിലുള്ള സ്വർണം പണയം വെപ്പിച്ചും കടം വാങ്ങിയും അയപ്പിക്കുന്നു. തുകകൾ പല gpay അകൗണ്ടുകളിലേക്കാണ് പ്രതി അയപ്പിച്ചിരുന്നത്.പിന്നെയും കൂടുതൽ തുക ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾഇൻസ്റ്റാഗ്രാമിലും വട്സപ്പിലും ഫോൺ നമ്പറിലും ബ്ലോക്ക് ചെയ്യുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ്‌ ആക്കുന്നു.സങ്കടം സഹിക്കാൻ ആകാതെ മനോനില തകർന്ന കുട്ടി ഒടുവിൽ തൂങ്ങി മരിക്കുന്നു.സ്വാഭാവികമരണത്തിനു കേസ് എടുത്തു എങ്കിലും അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് പോലീസിന്റെ ശ്രെദ്ധയിൽ പെടുന്നു.പ്രതി Wtsap ആയി കൊടുത്തതും വ്യാജ നമ്പർആയിരുന്നു.

അന്വേഷണം വഴി മുട്ടിയപ്പോൾ മരണപ്പെട്ട യുവതിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ Gpay ഇടപാടിൽ നിന്ന് കിട്ടിയ UPI നമ്പറിന്റെ ഉറവിടം തേടി കൂടൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷമിമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിൻസെന്റ്സുനിൽ, ഷാജഹാൻ എന്നീ മൂവർ സംഘം മഹിന്ദ്ര XYLO പ്രൈവറ്റ് കാറിൽ യാത്ര തുടങ്ങുന്നു.വ്യാജ അകൗണ്ടിന്റെ ഉടമ ആരാണെന്നു ഒരു നിശ്ചയമോ തെളിവുകളോ ഇല്ലായിരുന്നു..പ്രതി ദുരുപയോഗം ചെയ്ത GPAY അകൗണ്ട് ഉടമകൾ ആലപ്പുഴ മാരാരിക്കുളം കുമരകം കോട്ടയം തുടങ്ങി പല സ്ഥലങ്ങളിലെ ഡ്രൈവർമാർ ഹോംസ്റ്റേ നടത്തിപ്പുകാർ സ്റ്റേഷനറി കടയുടമകൾ ഹോട്ടൽ ജീവനക്കാർ തുടങ്ങിയവർ ആണെന്ന് മനസ്സിലാക്കുന്നു.അവരെ നേരിൽ കണ്ടു അന്വേഷിച്ചതിൽ പ്രതിയുടെ യഥാർത്ഥ രൂപം 150 കിലോയോളം ഭാരത്താൽ നടക്കാൻ പോലുമാകാത്ത ഒരു മുണ്ടും ഷർട്ടും വേഷം ധരിച്ചു വളരെ പാവത്താനായ ഒരു ചെറുപ്പക്കാരൻ ആണെന്ന് മനസ്സിലാക്കുന്നു. ആരുടെ കയ്യിലും ഒരു ഫോട്ടോയോ CCTV ഫുട്ടേജോ പോലുമില്ല. ഓരോ ഏരിയ തിരിച്ചു ആയിരുന്നു പ്രതി ഫോൺ നമ്പർ കൊടുക്കുന്നത് . പിന്നെ അതിൽ വിളിച്ചാൽ കിട്ടില്ല.അവൻ അവശ്യമുള്ളപ്പോൾ മാത്രം വിളിക്കും.CCTV ഉള്ള ഒരു ഷോപ്പുകളിലും ഹോട്ടലുകളിലും ഇയാൾ കയറാറില്ല. താമസിക്കാൻ CCTV ഇല്ലാത്ത ഹോം സ്റ്റേകൾ ആയിരുന്നുതിരഞ്ഞെടുത്തിരുന്നത്.ക്യാമറ ഉണ്ടെങ്കിൽ ഓട്ടം വിളിക്കുന്ന ഡ്രൈവറെ കൊണ്ട് വണ്ടിയിൽ ഇരുന്നു പാർസൽ വാങ്ങും .വില കൂടിയ ഫോണുകൾ ആയിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷികൾ. ഫോണുകളും സിം കാർഡുകളും ഇയാൾ മാറി ഉപയോഗിച്ചിരുന്നു. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് മസാജ് പാർലറുകളിൽ സുഖജീവിതം നയിച്ചും ഹൗസ് ബോട്ടുകളിലും സുഖവാസ കേന്ദ്രങ്ങളിലും ഉല്ലാസയാത്ര നടത്തിയും മുന്തിയയിനം ഭക്ഷണങ്ങൾ കഴിച്ചും ആഡംബര ജീവിതം നയിക്കുകയായിരുന്നു. നൂറ്കണക്കിന് ഹോംസ്റ്റേകൾ,ഹോട്ടലുകൾ പകലും രാത്രിയുമായി കയറിയിറങ്ങി. പല സ്ഥലങ്ങളിലും വ്യാജ ഐഡികൾ ആയിരുന്നു നൽകിയിരുന്നത്. സംശയം തോന്നിയ കുമരകത്തെ ഒരു ഹോംസ്റ്റേ ജീവനക്കാരി ഇയാളുടെ ആധാറും ബൈക്കിന്റെ ഫോട്ടോയും ഫോട്ടോ എടുത്തത് കിട്ടിയത് മുൻപോട്ടുള്ള യാത്രക്ക് ഊന്നുവടിയായി.ആലപ്പുഴയിൽ ഉള്ള ബൈക്കിന്റെ ഉടമയെ പോലും തേടി പോയി. അയാളുടെ കയ്യിൽ നിന്നും സെക്കന്റ്‌ഹാൻഡ് ആയി വാങ്ങിയ ബൈക്ക് ആയിരുന്നു പ്രതി ഉപയോഗിച്ചത് . ഇടയ്ക്കു പല sim നമ്പറുകളും ആക്റ്റീവ് ആകുമ്പോൾ പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥർ അറിയിച്ചു കൊണ്ടിരുന്നു.ആക്റ്റീവ് ആയ നമ്പറുകൾ ലൊക്കേഷൻ ആലപ്പുഴ കോട്ടയം മലപ്പുറത്തെ കോട്ടക്കൽ എന്നിങ്ങനെ മാറി മാറി കാണിച്ചത് കൺഫ്യൂഷൻ ഉണ്ടാക്കി. പോകുന്ന യാത്രയിൽ സൈബർ സെല്ലു വഴി കിട്ടുന്ന ഫോൺ നമ്പർ എല്ലാം ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. പലതും സ്വിച്ച്ഓഫുകൾ ആയിരുന്നു. ആധാറിലെ ലഭിച്ച വിലാസത്തിൽ അന്വേഷിച്ചതിൽ ശ്രീജിത്ത് എന്ന ഭാരം കൂടിയ ശരീര പ്രകൃതം ഉള്ള യുവാവ് ഉള്ളതായും അയാൾ കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ നിന്നും അകന്നു നിൽക്കുകയാണ് എന്നും വീട്ടിലേക്കോ നാട്ടിലേക്കോ വരാറില്ല എന്നും അന്വേഷണത്തിൽ മനസ്സിലായി.മറ്റുള്ളവരെ പോലും ഇയാളും പ്രതിയുടെ ഇരയാണെന്നു ആദ്യം ഉണ്ടായ സംശയം നാട്ടിലെ അന്വേഷണം കൊണ്ട് പ്രതി ഇയാൾ ആണെന്ന് ഏകദേശം ഉറപ്പിച്ചു.സാമ്പത്തിക പ്രേശ്നങ്ങൾ നാട്ടിൽ ഉണ്ടാക്കിയതിൽ പലതും ഒത്തു തീർപായിട്ടുള്ളതിനാൽ ഇയാളുടെ പേരിൽ നിലവിൽ കേസുകൾ ഇല്ലായിരുന്നു.വർഷങ്ങൾക്കു മുൻപുള്ള ആധാറിലെ ചിത്രം നിലവിലെ മുഖമായി ചെറിയ സാമ്യം ഉള്ളായിരുന്നുള്ളൂ. അന്വേഷണം വഴി മുട്ടിയപ്പോൾ സ്‌ക്വാഡിൽ ഉള്ള വിശ്വാസം കൊണ്ട് SHO പുഷ്പകുമാർ നൽകിയ നിർദേശങ്ങൾ ധൈര്യമായി. അലഞ്ഞു തിരിഞ്ഞു ഉറക്കം പോലും അർധരാത്രിയിൽ ആയിരുന്നു. ലൊക്കേഷൻ ഒടുവിൽ കോട്ടയം ടൗണിലെ പല ടവറുകൾ കാണിച്ചു തുടങ്ങി. ആക്റ്റീവ് ആകുന്ന ഫോൺ പെട്ടെന്നു സ്വിച്ച് ഓഫ്‌ ആകുന്നുണ്ടായിരുന്നു.പല ആപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഒരു നമ്പർ സ്ഥിരം ഉപയോഗിക്കൻ സാധ്യത ഉണ്ടെന്ന സ്‌ക്വാഡിന്റെ നിഗമനം ഒറിജിനൽ നമ്പർ കാണാൻ സാധ്യത ഉള്ളതായി സംശയം ഉണ്ടായിരുന്നു. ആധാറും കയ്യിൽ ഉള്ള ഫോൺ നമ്പറുകളും വെച്ച് കോട്ടയം നഗരത്തിലെ എല്ലാ ബാങ്കുകളും കയറിയിറങ്ങി. ഇടക് ഒരു ഡ്രൈവറുടെ ശല്യം കാരണം ഇയാൾ വണ്ടിക്കൂലി ഗൂഗിൾ പേ ആയി അയച്ചതിൽ SREEJITH@OKICICIഎന്ന് പേരിൽ UPI ലിങ്ക് കിട്ടി.നേരെ ICICI കോട്ടയം ബ്രാഞ്ചിലേക്ക് എന്നാൽ അങ്ങനെ ഒരു പേരിൽ അക്വണ്ട് ഇല്ല എന്ന് ബാങ്ക് ജീവനക്കാർ പരിശോധിച്ചു അറിയിക്കുന്നു. കോട്ടയം ടൗണിലെ ഒട്ടു മിക്ക ബാങ്കുകളും കയറിയിറങ്ങി.ഏത് ബാങ്കിൽ എന്ന് കിട്ടുന്നില്ല. ഇയാൾക്കു ഒരു ബാങ്കിലും അകൗണ്ട് ഇല്ല എന്ന് മനസ്സിലാക്കുന്നു.പ്രതി അയച്ച ഡ്രൈവറുടെ അകൗണ്ട് ഉള്ള ഇസാഫ് ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിൽ UPI വെച്ച് നോക്കിയതിൽ അത് IDBI ബാങ്ക് GPAY അകൗണ്ട് എന്ന് മനസിലാക്കി അവിടേക്കു പോകുന്നു.അപ്പോൾ അഞ്ച് മണി ബാങ്ക് ക്ലോസ് ചെയ്യാൻ ഉള്ള തിരക്കിൽ ജീവനക്കാർ.അവിടെയും നോക്കിയതിൽ അയാൾക് അകൗണ്ട് ഇല്ല. പ്രതീക്ഷ അസ്തമിച്ചു എന്ന് കരുതിയപ്പോൾ സഹകരണ ബാങ്ക് അകൗണ്ട് IDBI വഴി ഉണ്ടെന്നും അവരുടെ IFSC കോഡ് ആയിരിക്കാം എന്നും ജീവനക്കാർ പറഞ്ഞപ്പോൾ സമയം കളയാതെ സ്‌ക്വാഡ് 3 ആയി തിരിഞ്ഞു അടുത്തുള്ള സഹകരണ ബാങ്കുകളിലേക്ക് ഓടി.ഒടുവിൽ കഞ്ഞിക്കുഴിയിലെ സഹകരണബാങ്കിലെ കമ്പ്യൂട്ടറിൽ ശ്രീജിത്തിന്റെ യഥാർത്ഥ മുഖം കിട്ടി. അതിൽ അവന്റെ ഒറിജിനൽ ഫോൺ നമ്പറും.അകൗണ്ട് സ്റ്റേറ്റ്മെന്റ് നോക്കിയതിൽ അന്നത്തെ ദിവസം വെളുപിനെ ഒരു മണിക്ക് ഒരു 200/- രൂപ ഒരു ഹോട്ടലിൽ ബിരിയാണി കഴിച്ചതിനു GPAY ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടൽ ബന്ധപ്പെട്ടു ആളു വന്നതായി ഉറപ്പിച്ചു.ഇടക് ഫുഡ്‌ കഴിക്കാൻ വരാറുള്ള ആളാണെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.അവിടെ CCTV ഇല്ല.സ്റ്റാഫ്‌ നെ കൊണ്ട് രണ്ട് മാസം മുൻപ് ഫുഡ്‌ഹോം ഡെലിവറി ചെയ്തതായി ഉടമ ഓർത്തു പറഞ്ഞു.പറഞ്ഞ അഡ്രസിൽ ചെന്നപ്പോളും നിരാശ ഫലം. അവൻ താമസം മാറി പോയി. ആഹാര പ്രേമി ആയത് കൊണ്ട് ഹോട്ടലുകൾ കേന്ദ്രീകരിച്ചു വീണ്ടും അന്വേഷണം.മറ്റൊരു ബിരിയാണി ക്കടയിൽ കണ്ടതായി അറിഞ്ഞു അവിടെ ചെന്നപ്പോൾ കടയുടമയുടെ മറ്റൊരു ബന്ധുവിന്റെ കടയിൽ ഇയാൾ ഉള്ളതായി പറയുന്നു.വിവരം അവരോടു പറയാതെ എസ് ഐ ഉടമയുടെ പയ്യനെ കൂട്ടി സ്കൂട്ടറിൽ SQAUDILE ഷാജഹാനെ അയക്കുന്നു.ഷാജഹാൻ സാധനങ്ങൾ വാങ്ങാൻ എന്ന രീതിയിൽ കടയിൽ കയറി ഇയാളെ നിരീക്ഷിച്ചു.ശ്രീജിത്ത്‌ തന്നെ എന്ന് ഉറപ്പിച്ചു എസ് ഐ യെ അറിയിക്കുന്നു.


ഒരിക്കലും പിടിക്കപ്പെടില്ല എന്നും സ്വയം മിടുക്കൻ എന്ന് വിശ്വസിച്ചു കഴിഞ്ഞിരുന്ന കഥയിലെ അദൃശ്യനായ പ്രതിയെ കൂടൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുന്നു.സൗമ്യമായ പെരുമാറ്റവും അമിതവണ്ണവും കൊണ്ട് എല്ലാവർക്കും അവൻ പാവം ഉണ്ണി ആയിരുന്നു.
നാല് വർഷത്തിലധികമായി ഫെയ്ക്ക് അക്വണ്ട് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയികൊണ്ടിരിക്കുകയായിരുന്നു.കുറച്ചു നാൾ ഏതെങ്കിലും കടകളിൽ സഹായി ആയി ജോലി ചെയ്യും.സമയം കണ്ടെത്തി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, മാട്രിമോണി, അരികെ പോലെ ഉള്ള നിരവധി ഡേറ്റിംഗ് ആപ്പുകളിലും സുന്ദരൻമാരുടെ മുഖചിത്രം വെച്ച് ഇരകളെ പിടിക്കുന്നു. ശേഷം നാട്ടിൽ പോകുവാണെന്നു പറഞ്ഞു വേട്ടക്കിറങ്ങുന്നു. യാത്രകളിൽ തുകകൾ കള്ളം പറഞ്ഞു പല GPAY ACOUNT വഴി പണമാക്കുന്നു. ഒരുപാട് പെൺകുട്ടികൾ ഇയാളുടെ ചതിയിൽ വീണ് പണം നൽകിയിരുന്നു. ആർക്കും ഫോട്ടോനൽകുകയോ വീഡിയോ കോളോ ചെയ്തിരുന്നില്ല. പുതിയ ഫോൺ എടുകുമ്പോ പഴയ ഫോൺ വിൽക്കുമായിരുന്നു.ഇരുപതോളം SIM ആണ് ഉപയോഗിച്ചിരുന്നത്.2 ദിവസം മുൻപ് ആയിരുന്നു GPAY ഇൻസ്റ്റാൾ ചെയ്തു ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. അയാൾക്ക്‌ പറ്റിയ ആ ഒരു കൈയബദ്ധമാണ് കേസിൽ നിർണയകമായതു.ശെരിക്കും പറഞ്ഞാൽ 3 ദിവസം കൊണ്ട് കൂടൽ സ്‌ക്വാഡ് തെളിയിച്ച കേസ്. അഭിമാനിക്കാം ഇത് കേരള പോലീസിൻറെ വിജയം.FAKE ACOUNT വഴി ചതി ക്കുഴി ഒരുക്കുന്ന വിരുതന്മാർ ജാഗ്രതൈ.സിനിമ അല്ല ഇത്.ദൃശ്യം കളിച്ചാലും കേരള പോലീസ് പിടിച്ചിരിക്കും .ഇത് കൂടൽ സ്‌ക്വാഡ്

ഒരു സ്വാഭാവിക തൂങ്ങി മരണത്തിൽ ഒതുങ്ങി പോകേണ്ട കേസ്.സിനിമ കഥയെ വെല്ലും സസ്പെൻസ് നിറഞ്ഞ അന്വേഷണവും ക്ലൈമാക്സും.ഒരു തെളിവുകളും അവിശേഷിപ്പിക്കാതെ പ്രതി നടത്തിയ ചീറ്റിംഗ്.ചീറ്റിംഗിൽ മനം നൊന്ത് ഉള്ള യുവതിയുടെവീട്ടിലെ കിടപ്പുമുറിയിൽ 2023 നവംബർ 6 നു തൂങ്ങി മരണം.

മരണത്തിൽ സംശയം തോന്നിയ
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത് വി അന്വേഷണം ഊർജിതമാക്കുന്നു.

കോന്നി dysp രാജപ്പൻ റാവുത്തരുടെ മേൽനോട്ടത്തിൽ കൂടൽ പോലീസ് SHO പുഷ്‌പകുമാർ നിയോഗിച്ച സ്‌ക്വാഡ്.ശബരിമല മണ്ഡലകാലമായതിനാലും മറ്റു സ്പെഷ്യൽ ഡ്യൂട്ടിയാലും സ്റ്റേഷനിൽ അംഗബലം കുറവുണ്ടായിട്ടും മറ്റു സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കാതെ പ്രതിയെ പിടികൂടണം എന്ന കൂടൽ പോലീസിന്റെ വാശി, നിശ്ചയദാർദ്ധ്യം. ഒടുവിൽ അതിന്റെ ഫലം പൂർണതയിൽഎത്തുന്നു .

കേസ് ഇങ്ങനെ
???? ഇൻസ്റ്റാഗ്രാമിൽ സുമുഖനായ ചെറുപ്പക്കാരന്റെ മുഖം ഉപയോഗിച് മിഥുൻ കൃഷ്ണ എന്ന പേരിലുള്ള വ്യാജ അകൗണ്ടിൽ സബ് ഇൻസ്‌പെക്ടർ ട്രെയിനി ആണെന്ന് വിശ്വസിപ്പിച്ചു വിവാഹ വാഗ്ദാനം നൽകി പെൺകുട്ടി യുടെ വിശ്വാസം നേടിയെടുത്ത പ്രതി പലപ്പോഴുമായി പണം കടമായി ആവശ്യപ്പെട്ടു പല ആവശ്യങ്ങൾ പറഞ്ഞു 3 ലക്ഷത്തിലധികം തുക കയ്യിലുള്ള സ്വർണം പണയം വെപ്പിച്ചും കടം വാങ്ങിയും അയപ്പിക്കുന്നു. തുകകൾ പല gpay അകൗണ്ടുകളിലേക്കാണ് പ്രതി അയപ്പിച്ചിരുന്നത്.പിന്നെയും കൂടുതൽ തുക ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾഇൻസ്റ്റാഗ്രാമിലും വട്സപ്പിലും ഫോൺ നമ്പറിലും ബ്ലോക്ക് ചെയ്യുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ്‌ ആക്കുന്നു.സങ്കടം സഹിക്കാൻ ആകാതെ മനോനില തകർന്ന കുട്ടി ഒടുവിൽ തൂങ്ങി മരിക്കുന്നു.സ്വാഭാവികമരണത്തിനു കേസ് എടുത്തു എങ്കിലും അന്വേഷണത്തിൽ സാമ്പത്തിക തട്ടിപ്പ് പോലീസിന്റെ ശ്രെദ്ധയിൽ പെടുന്നു.പ്രതി Wtsap ആയി കൊടുത്തതും വ്യാജ നമ്പർആയിരുന്നു.

അന്വേഷണം വഴി മുട്ടിയപ്പോൾ മരണപ്പെട്ട യുവതിയുടെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ Gpay ഇടപാടിൽ നിന്ന് കിട്ടിയ UPI നമ്പറിന്റെ ഉറവിടം തേടി കൂടൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷമിമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിൻസെന്റ്സുനിൽ, ഷാജഹാൻ എന്നീ മൂവർ സംഘം മഹിന്ദ്ര XYLO പ്രൈവറ്റ് കാറിൽ യാത്ര തുടങ്ങുന്നു.വ്യാജ അകൗണ്ടിന്റെ ഉടമ ആരാണെന്നു ഒരു നിശ്ചയമോ തെളിവുകളോ ഇല്ലായിരുന്നു..പ്രതി ദുരുപയോഗം ചെയ്ത GPAY അകൗണ്ട് ഉടമകൾ ആലപ്പുഴ മാരാരിക്കുളം കുമരകം കോട്ടയം തുടങ്ങി പല സ്ഥലങ്ങളിലെ ഡ്രൈവർമാർ ഹോംസ്റ്റേ നടത്തിപ്പുകാർ സ്റ്റേഷനറി കടയുടമകൾ ഹോട്ടൽ ജീവനക്കാർ തുടങ്ങിയവർ ആണെന്ന് മനസ്സിലാക്കുന്നു.അവരെ നേരിൽ കണ്ടു അന്വേഷിച്ചതിൽ പ്രതിയുടെ യഥാർത്ഥ രൂപം 150 കിലോയോളം ഭാരത്താൽ നടക്കാൻ പോലുമാകാത്ത ഒരു മുണ്ടും ഷർട്ടും വേഷം ധരിച്ചു വളരെ പാവത്താനായ ഒരു ചെറുപ്പക്കാരൻ ആണെന്ന് മനസ്സിലാക്കുന്നു. ആരുടെ കയ്യിലും ഒരു ഫോട്ടോയോ സിസിറ്റി വി ഫുട്ടേജോ പോലുമില്ല. ഓരോ ഏരിയ തിരിച്ചു ആയിരുന്നു പ്രതി ഫോൺ നമ്പർ കൊടുക്കുന്നത് . പിന്നെ അതിൽ വിളിച്ചാൽ കിട്ടില്ല.അവൻ അവശ്യമുള്ളപ്പോൾ മാത്രം വിളിക്കും. സി സി റ്റി വി ഉള്ള ഒരു ഷോപ്പുകളിലും ഹോട്ടലുകളിലും ഇയാൾ കയറാറില്ല. താമസിക്കാൻ CCTV ഇല്ലാത്ത ഹോം സ്റ്റേകൾ ആയിരുന്നുതിരഞ്ഞെടുത്തിരുന്നത്.ക്യാമറ ഉണ്ടെങ്കിൽ ഓട്ടം വിളിക്കുന്ന ഡ്രൈവറെ കൊണ്ട് വണ്ടിയിൽ ഇരുന്നു പാർസൽ വാങ്ങും .വില കൂടിയ ഫോണുകൾ ആയിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷികൾ. ഫോണുകളും സിം കാർഡുകളും ഇയാൾ മാറി ഉപയോഗിച്ചിരുന്നു. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് മസാജ് പാർലറുകളിൽ സുഖജീവിതം നയിച്ചും ഹൗസ് ബോട്ടുകളിലും സുഖവാസ കേന്ദ്രങ്ങളിലും ഉല്ലാസയാത്ര നടത്തിയും മുന്തിയയിനം ഭക്ഷണങ്ങൾ കഴിച്ചും ആഡംബര ജീവിതം നയിക്കുകയായിരുന്നു. നൂറ്കണക്കിന് ഹോംസ്റ്റേകൾ,ഹോട്ടലുകൾ പകലും രാത്രിയുമായി കയറിയിറങ്ങി. പല സ്ഥലങ്ങളിലും വ്യാജ ഐഡികൾ ആയിരുന്നു നൽകിയിരുന്നത്. സംശയം തോന്നിയ കുമരകത്തെ ഒരു ഹോംസ്റ്റേ ജീവനക്കാരി ഇയാളുടെ ആധാറും ബൈക്കിന്റെ ഫോട്ടോയും ഫോട്ടോ എടുത്തത് കിട്ടിയത് മുൻപോട്ടുള്ള യാത്രക്ക് ഊന്നുവടിയായി.ആലപ്പുഴയിൽ ഉള്ള ബൈക്കിന്റെ ഉടമയെ പോലും തേടി പോയി. അയാളുടെ കയ്യിൽ നിന്നും സെക്കന്റ്‌ഹാൻഡ് ആയി വാങ്ങിയ ബൈക്ക് ആയിരുന്നു പ്രതി ഉപയോഗിച്ചത് . ഇടയ്ക്കു പല sim നമ്പറുകളും ആക്റ്റീവ് ആകുമ്പോൾ പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥർ അറിയിച്ചു കൊണ്ടിരുന്നു.ആക്റ്റീവ് ആയ നമ്പറുകൾ ലൊക്കേഷൻ ആലപ്പുഴ കോട്ടയം മലപ്പുറത്തെ കോട്ടക്കൽ എന്നിങ്ങനെ മാറി മാറി കാണിച്ചത് കൺഫ്യൂഷൻ ഉണ്ടാക്കി. പോകുന്ന യാത്രയിൽ സൈബർ സെല്ലു വഴി കിട്ടുന്ന ഫോൺ നമ്പർ എല്ലാം ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. പലതും സ്വിച്ച്ഓഫുകൾ ആയിരുന്നു. ആധാറിലെ ലഭിച്ച വിലാസത്തിൽ അന്വേഷിച്ചതിൽ ശ്രീജിത്ത് എന്ന ഭാരം കൂടിയ ശരീര പ്രകൃതം ഉള്ള യുവാവ് ഉള്ളതായും അയാൾ കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ നിന്നും അകന്നു നിൽക്കുകയാണ് എന്നും വീട്ടിലേക്കോ നാട്ടിലേക്കോ വരാറില്ല എന്നും അന്വേഷണത്തിൽ മനസ്സിലായി.മറ്റുള്ളവരെ പോലും ഇയാളും പ്രതിയുടെ ഇരയാണെന്നു ആദ്യം ഉണ്ടായ സംശയം നാട്ടിലെ അന്വേഷണം കൊണ്ട് പ്രതി ഇയാൾ ആണെന്ന് ഏകദേശം ഉറപ്പിച്ചു.സാമ്പത്തിക പ്രേശ്നങ്ങൾ നാട്ടിൽ ഉണ്ടാക്കിയതിൽ പലതും ഒത്തു തീർപായിട്ടുള്ളതിനാൽ ഇയാളുടെ പേരിൽ നിലവിൽ കേസുകൾ ഇല്ലായിരുന്നു.വർഷങ്ങൾക്കു മുൻപുള്ള ആധാറിലെ ചിത്രം നിലവിലെ മുഖമായി ചെറിയ സാമ്യം ഉള്ളായിരുന്നുള്ളൂ. അന്വേഷണം വഴി മുട്ടിയപ്പോൾ സ്‌ക്വാഡിൽ ഉള്ള വിശ്വാസം കൊണ്ട് SHO പുഷ്പകുമാർ നൽകിയ നിർദേശങ്ങൾ ധൈര്യമായി. അലഞ്ഞു തിരിഞ്ഞു ഉറക്കം പോലും അർധരാത്രിയിൽ ആയിരുന്നു. ലൊക്കേഷൻ ഒടുവിൽ കോട്ടയം ടൗണിലെ പല ടവറുകൾ കാണിച്ചു തുടങ്ങി. ആക്റ്റീവ് ആകുന്ന ഫോൺ പെട്ടെന്നു സ്വിച്ച് ഓഫ്‌ ആകുന്നുണ്ടായിരുന്നു.പല ആപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഒരു നമ്പർ സ്ഥിരം ഉപയോഗിക്കൻ സാധ്യത ഉണ്ടെന്ന സ്‌ക്വാഡിന്റെ നിഗമനം ഒറിജിനൽ നമ്പർ കാണാൻ സാധ്യത ഉള്ളതായി സംശയം ഉണ്ടായിരുന്നു. ആധാറും കയ്യിൽ ഉള്ള ഫോൺ നമ്പറുകളും വെച്ച് കോട്ടയം നഗരത്തിലെ എല്ലാ ബാങ്കുകളും കയറിയിറങ്ങി. ഇടക് ഒരു ഡ്രൈവറുടെ ശല്യം കാരണം ഇയാൾ വണ്ടിക്കൂലി ഗൂഗിൾ പേ ആയി അയച്ചതിൽ SREEJITH@OKICICIഎന്ന് പേരിൽ UPI ലിങ്ക് കിട്ടി.നേരെ ICICI കോട്ടയം ബ്രാഞ്ചിലേക്ക് എന്നാൽ അങ്ങനെ ഒരു പേരിൽ ACOUNT ഇല്ല എന്ന് ബാങ്ക് ജീവനക്കാർ പരിശോദിച്ചു അറിയിക്കുന്നു. കോട്ടയം ടൗണിലെ ഒട്ടു മിക്ക ബാങ്കുകളും കയറിയിറങ്ങി.ഏത് ബാങ്കിൽ എന്ന് കിട്ടുന്നില്ല. ഇയാൾക്കു ഒരു ബാങ്കിലും അകൗണ്ട് ഇല്ല എന്ന് മനസ്സിലാക്കുന്നു.. പ്രതി അയച്ച ഡ്രൈവറുടെ അകൗണ്ട് ഉള്ള ഇസാഫ് ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിൽ UPI വെച്ച് നോക്കിയതിൽ അത് IDBI ബാങ്ക് GPAY അകൗണ്ട് എന്ന് മനസിലാക്കി അവിടേക്കു പോകുന്നു.അപ്പോൾ 5 മണി ബാങ്ക് ക്ലോസ് ചെയ്യാൻ ഉള്ള തിരക്കിൽ ജീവനക്കാർ.അവിടെയും നോക്കിയതിൽ അയാൾക് അകൗണ്ട് ഇല്ല. പ്രതീക്ഷ അസ്തമിച്ചു എന്ന് കരുതിയപ്പോൾ സഹകരണ ബാങ്ക് അകൗണ്ട് IDBI വഴി ഉണ്ടെന്നും അവരുടെ IFSC കോഡ് ആയിരിക്കാം എന്നും ജീവനക്കാർ പറഞ്ഞപ്പോൾ സമയം കളയാതെ സ്‌ക്വാഡ് 3 ആയി തിരിഞ്ഞു അടുത്തുള്ള സഹകരണ ബാങ്കുകളിലേക്ക് ഓടി.ഒടുവിൽ കഞ്ഞിക്കുഴിയിലെ സഹകരണബാങ്കിലെ കമ്പ്യൂട്ടറിൽ ശ്രീജിത്തിന്റെ യഥാർത്ഥ മുഖം കിട്ടി. അതിൽ അവന്റെ ഒറിജിനൽ ഫോൺ നമ്പറും.അകൗണ്ട് സ്റ്റേറ്റ്മെന്റ് നോക്കിയതിൽ അന്നത്തെ ദിവസം വെളുപിനെ ഒരു മണിക്ക് ഒരു 200/- രൂപ ഒരു ഹോട്ടലിൽ ബിരിയാണി കഴിച്ചതിനു GPAY ചെയ്തിട്ടുണ്ടായിരുന്നു. ഹോട്ടൽ ബന്ധപ്പെട്ടു ആളു വന്നതായി ഉറപ്പിച്ചു.ഇടക് ഫുഡ്‌ കഴിക്കാൻ വരാറുള്ള ആളാണെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.അവിടെ CCTV ഇല്ല.സ്റ്റാഫ്‌ നെ കൊണ്ട് 2 മാസം മുൻപ് ഫുഡ്‌ഹോം ഡെലിവറി ചെയ്തതായി ഉടമ ഓർത്തു പറഞ്ഞു.പറഞ്ഞ അഡ്രസിൽ ചെന്നപ്പോളും നിരാശ ഫലം. അവൻ താമസം മാറി പോയി. ആഹാര പ്രേമി ആയത് കൊണ്ട് ഹോട്ടലുകൾ കേന്ദ്രീകരിച്ചു വീണ്ടും അന്വേഷണം.മറ്റൊരു ബിരിയാണി ക്കടയിൽ കണ്ടതായി അറിഞ്ഞു അവിടെ ചെന്നപ്പോൾ കടയുടമയുടെ മറ്റൊരു ബന്ധുവിന്റെ കടയിൽ ഇയാൾ ഉള്ളതായി പറയുന്നു.വിവരം അവരോടു പറയാതെ എസ് ഐ ഉടമയുടെ പയ്യനെ കൂട്ടി സ്കൂട്ടറിൽ SQAUDILE ഷാജഹാനെ അയക്കുന്നു.ഷാജഹാൻ സാധനങ്ങൾ വാങ്ങാൻ എന്ന രീതിയിൽ കടയിൽ കയറി ഇയാളെ നിരീക്ഷിച്ചു.ശ്രീജിത്ത്‌ തന്നെ എന്ന് ഉറപ്പിച്ചു എസ് ഐ യെ അറിയിക്കുന്നു.


ഒരിക്കലും പിടിക്കപ്പെടില്ല എന്ന് സ്വയം മിടുക്കൻ എന്ന് വിശ്വസിച്ചു കഴിഞ്ഞിരുന്ന കഥയിലെ അദൃശ്യനായ പ്രതിയെ കൂടൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുന്നു.സൗമ്യമായ പെരുമാറ്റവും അമിതവണ്ണവും കൊണ്ട് എല്ലാവർക്കും അവൻ പാവം ഉണ്ണി ആയിരുന്നു.
നാല് വർഷത്തിലധികമായി ഫെയ്ക്ക് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയികൊണ്ടിരിക്കുകയായിരുന്നു.കുറച്ചു നാൾ ഏതെങ്കിലും കടകളിൽ സഹായി ആയി ജോലി ചെയ്യും.സമയം കണ്ടെത്തി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, മാട്രിമോണി, അരികെ പോലെ ഉള്ള നിരവധി ഡേറ്റിംഗ് ആപ്പുകളിലും സുന്ദരൻമാരുടെ മുഖചിത്രം വെച്ച് ഇരകളെ പിടിക്കുന്നു. ശേഷം നാട്ടിൽ പോകുവാണെന്നു പറഞ്ഞു വേട്ടക്കിറങ്ങുന്നു. യാത്രകളിൽ തുകകൾ കള്ളം പറഞ്ഞു പല ഗൂഗിൾ പേ അക്വണ്ട് വഴി പണമാക്കുന്നു. ഒരുപാട് പെൺകുട്ടികൾ ഇയാളുടെ ചതിയിൽ വീണ് പണം നൽകിയിരുന്നു. ആർക്കും ഫോട്ടോനൽകുകയോ വീഡിയോ കോളോ ചെയ്തിരുന്നില്ല. പുതിയ ഫോൺ എടുകുന്പോ പഴയ ഫോൺ വിൽക്കുമായിരുന്നു.ഇരുപതോളം സിം ആണ് ഉപയോഗിച്ചിരുന്നത്. രണ്ട് ദിവസം മുൻപ് ആയിരുന്നു ഗൂഗിൾ പേ ഇൻസ്റ്റാൾ ചെയ്തു ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. അയാൾക്ക്‌ പറ്റിയ ആ ഒരു കൈയബദ്ധമാണ് കേസിൽ നിർണയകമായത്.ശരിക്കും പറഞ്ഞാൽ 3 ദിവസം കൊണ്ട് കൂടൽ സ്‌ക്വാഡ് തെളിയിച്ച കേസ്. അഭിമാനിക്കാം ഇത് കേരള പോലീസിൻറെ വിജയം. ഫെയ്ക്ക് അക്വണ്ട് വഴി ചതിക്കുഴികൾ ഒരുക്കുന്ന വിരുതന്മാർ ജാഗ്രതൈ.സിനിമ അല്ല ഇത്.ദൃശ്യം കളിച്ചാലും കേരള പോലീസ് പിടിച്ചിരിക്കും

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *