കേജരിവാളിന് ഇഡിയുടെ സമൻസ്

December 19, 2023
35
Views

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ സമൻസ്.

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ സമൻസ്.

മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി വീണ്ടും സമൻസയച്ചത്.

കേജരിവാളിന് ഇഡി അയയ്ക്കുന്ന രണ്ടാമത്തെ സമൻസാണിത്. നേരത്തെ നവംബര്‍ രണ്ടിന് ചോദ്യംചെയ്യലിനു ഹാജരാകാനാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയെങ്കിലും കേജരിവാള്‍ എത്തിയിരുന്നില്ല. ഇഡി നല്‍കിയ സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം ചെയ്യലിന് എത്താതെ വിട്ടുനിന്നത്.

ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരെ മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിലില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് സിബിഐ കേജരിവാളിനെയും ചോദ്യം ചെയ്തു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഒന്പത് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *