സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാര്‍

December 19, 2023
41
Views

സുരക്ഷാ വീഴ്ചയില്‍ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടു പ്രതിഷേധിച്ച ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരി

ന്യൂഡല്‍ഹി: സുരക്ഷാ വീഴ്ചയില്‍ അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടു പ്രതിഷേധിച്ച ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി.

വേണുഗോപാല്‍, ജയ്റാം രമേശ്, കൊടിക്കുന്നില്‍ സുരേഷ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഡിഎംകെയിലെ ടി.ആര്‍. ബാലു, ദയാനിധി മാരൻ, കനിമൊഴി, തൃണമൂല്‍ കോണ്‍ഗ്രസിലെ സൗഗത റോയ്, കല്യാണ്‍ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടിയിലെ പ്രഫ. രാംഗോപാല്‍ യാദവ്, സിപിഐയിലെ ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി, മുസ്‌ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീര്‍, ആര്‍എസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ, ആര്‍ജെഡിയുടെ മനോജ് കുമാര്‍ ഝാ എന്നിവരടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന കക്ഷിനേതാക്കളെ സസ്പെൻഡ് ചെയ്തത് അത്യപൂര്‍വ നടപടിയായി.

ഇവരോടൊപ്പം ലോക്സഭയില്‍നിന്ന് കോണ്‍ഗ്രസിലെ കെ. മുരളീധരൻ, ആന്‍റോ ആന്‍റണി, രാജ്മോഹൻ ഉണ്ണിത്താൻ, ഗൗരവ് ഗൊഗോയി, അമര്‍ സിംഗ്, തിരുനാവക്കരസര്‍, വിജയകുമാര്‍ വസന്ത്, ഡോ. കെ. ജയകുമാര്‍, അബ്ദുള്‍ ഖലീക്ക്, ഡിഎംകെയിലെ എ. രാജ, എസ്.എസ്. പളനിമാണിക്കം, സി.എൻ. അണ്ണാദുരൈ, ടി. സുമതി, കലാനിധി വീരസ്വാമി, ജി. സെല്‍വം, എസ്. രാമലിംഗം, തൃണമൂല്‍ കോണ്‍ഗ്രസിലെ ശതാബ്ദി റോയ്, പ്രസൂണ്‍ ബാനര്‍ജി, അപരൂപ പോദ്ദാര്‍, പ്രതിമ മൊണ്ടല്‍, കാകോളി ഘോഷ് ദസ്തിദാര്‍, അസിത് കുമാര്‍ മല്‍, സുനില്‍ കുമാര്‍ മണ്ഡല്‍, ജെഡിയുവിലെ കൗശലേന്ദ്രകുമാര്‍, മുസ്‌ലിം ലീഗിലെ കനി കെ. നവാസ് എന്നിവരാണ് ലോക്സഭയില്‍നിന്നു സസ്പെൻഡ് ചെയ്യപ്പെട്ടത്.

ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാര്‍, ജെബി മേത്തര്‍, ഡോ. എല്‍. ഹനുമന്തയ്യ, രാജമാണി പട്ടേല്‍, കുമാര്‍ കേത്കര്‍, ജി.സി. ചന്ദ്രശേഖര്‍, നീരജ് ഡാങ്കി, എം. മുഹമ്മദ് അബ്‌ദുള്ള എന്നീ രാജ്യസഭാ എംപിമാരെ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതുവരെയാണ് സസ്പെൻഡ് ചെയ്തത്. മുദ്രാവാക്യം വിളിക്കാൻ സ്പീക്കറുടെ പോഡിയത്തില്‍ കയറിയെന്നതിന്‍റെ പേരില്‍ ലോക്സഭയിലെ കെ. ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരുടെ നടപടികളും പ്രിവിലേജ് കമ്മിറ്റിക്കു വിട്ടു.

മുൻനിര നേതാക്കള്‍ക്കു പുറമെ രാജ്യസഭയില്‍നിന്ന് ഡോ. വി. ശിവദാസൻ, പ്രമോദ് തിവാരി, ശക്തി സിംഗ് കോഹില്‍, രജനി പാട്ടീല്‍, രഞ്ജീത് രഞ്ജൻ, ഇമ്രാൻ പ്രതാപ്ഗഡി, സുഖേന്ദു ശേഖര്‍ റായി, മുഹമ്മദ് നദിമുള്‍ ഹഖ്, അബിര്‍ രഞ്ജൻ ബിശ്വാസ്, ഡോ. ശാന്തനു സെൻ, മോസം നൂര്‍, പ്രകാസ് ചിക് ബാരായിക്, സമിറുള്‍ ഇസ്‌ലാം, എം. ഷണ്‍മുഖം, എൻ. ആര്‍. ഇളങ്കോ, ആര്‍. ഗിരിരാജൻ, ഡോ. ഫായിസ് അഹമ്മദ്, ഡോ. അമീ യാജ്നിക്, നാരായണ്‍ഭായി ജെ. രത്വ, സെയ്ദ് നസീര്‍ ഹുസൈൻ, രാംനാഥ് താക്കൂര്‍, അനീല്‍ പ്രസാദ് ഹെഗ്ഡെ, വന്ദന ചവാൻ, അജിത് കുമാര്‍ ബുയൻ, മഹുവ മാജി, ജാവേദ് അലി ഖാൻ എന്നിവരും സസ്പെൻഷനിലായി.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, പി. ചിദംബരം, ശശി തരൂര്‍, എം.കെ. രാഘവൻ, അടൂര്‍ പ്രകാശ്, വി.കെ. ശ്രീകണ്ഠൻ, സിപിഎമ്മിലെ എളമരം കരീം, കേരള കോണ്‍ഗ്രസ്-എമ്മിലെ തോമസ് ചാഴികാടൻ, മുസ്‌ലം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ്, ഡിഎംകെയിലെ തിരുച്ചി ശിവ തുടങ്ങിയവരാണ് ഇനിയും സസ്പെൻഡ് ചെയ്യപ്പെടാൻ ബാക്കിയുള്ളത്. ഇവരില്‍ സോണിയയും രാഹുലും ഇന്നലെ ലോക്സഭയിലെത്തിയിരുന്നില്ല.

സാധാരണ നടുത്തളത്തില്‍ ഇറങ്ങാറില്ലാത്ത രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഇന്നലെയും സ്വന്തം സീറ്റില്‍ എഴുന്നേറ്റു നിന്നതേയുള്ളൂ. എന്നാല്‍ രാജ്യസഭയില്‍ ചിദംബരം, തിരുച്ചി ശിവ, അബ്ദുള്‍ വഹാബ് എന്നിവരും ലോക്സഭയില്‍ ശശി തരൂര്‍, സുധാകരൻ, ചാഴികാടൻ, സുപ്രിയ സുലെ തുടങ്ങിയവരും നടുത്തളത്തിലിറങ്ങാതെയാണു പ്രതിഷേധിച്ചത്. കോഴിക്കോട് ചികിത്സയില്‍ കഴിയുന്നതിനാല്‍ എം.കെ. രാഘവൻ എത്തിയിരുന്നില്ല.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *